കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മുന്‍ ധനമന്ത്രി തോമസ് ഐസകിന് സമന്‍സയച്ചതായി ഇഡി. ഈ മാസം 12 ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. ഇഡിയുടേത് രാഷ്ട്രീയ നീക്കമാണെന്നും നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം ഇഡിയ്ക്കുമുമ്പാകെ ഹാജരാകുമെന്നും തോമസ് ഐസക് പ്രതികരിച്ചു.
ALSO READ: അംഗത്വമെടുത്ത് ഒരാഴ്ചയ്ക്കുളളിൽ തന്നെ വൈഎസ്ആർ കോൺഗ്രസ് വിട്ട് മുൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു
കിഫ്ബിയുടെ മസാലബോണ്ടില്‍ ഫെമനിയമ ലംഘനമുണ്ടെന്നാരോപിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മുന്‍ധനമന്ത്രി തോമസ് ഐസകിന് ഇഡി നേരത്തെ സമന്‍സയച്ചിരുന്നു. എന്നാല്‍ തികച്ചും സ്വകാര്യ വിവരങ്ങള്‍ തേടിയുള്ള ഇഡിയുടെ സമന്‍സ് നിയമപരമല്ലെന്നും അത് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് തോമസ് ഐസക് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഐസകിന്റെ വാദം ശരിവെച്ച കോടതി സമന്‍സ് അയച്ച നടപടി റദ്ദാക്കിയിരുന്നു. പിന്നാലെ ഇഡി സമന്‍സ് പിന്‍വലിക്കുകയും ചെയ്തു.നടപടിക്രമങ്ങള്‍ പാലിച്ചുമാത്രമെ നോട്ടീസയക്കാവൂയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതെത്തുടര്‍ന്നാണ് ഇഡി വീണ്ടും തോമസ് ഐസക്കിന് സമന്‍സ് അയച്ചത്. എന്നാല്‍ ഇഡിയുടേത് രാഷ്ട്രീയ നീക്കമാണെന്നും കിഫ്ബിയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നും തോമസ് ഐസക് പ്രതികരിച്ചു.
ALSO READ: വാകേരിയിൽ വീണ്ടും വന്യജീവി ആക്രമണം, 20 പന്നിക്കുഞ്ഞുങ്ങളെ കാണാനില്ലെന്ന് ഫാം ഉടമ
ഇഡി നോട്ടീസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും തോമസ് ഐസക് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here