ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ജോബ് സ്റ്റേഷനുകളുടെ പ്രവർത്തനം വിശദീകരിച്ച് ഡോ. തോമസ് ഐസക്. ഓരോ ജോബ് സ്റ്റേഷനിലും പ്രത്യേകം പരിശീലനം നേടിയിട്ടുള്ള 5 വീതം വിദഗ്ദരുണ്ട്. അവർ സംശയങ്ങൾക്കു മറുപടി നൽകുക മാത്രമല്ല നിങ്ങൾക്കിഷ്ട്ടപ്പെട്ട ജോലിക്ക് അപേക്ഷിക്കാനുള്ള സഹായവും ചെയ്തു തരും. അപേക്ഷ സമർപ്പിച്ചാൽ 2 ആഴ്ചക്കുള്ളിൽ നിങ്ങൾ അപേക്ഷിച്ച ജോലിക്കുള്ള പരിശീലനത്തിന്റെ തെരഞ്ഞെടുപ്പിനായി ആ ജോലിക്ക് അപേക്ഷിച്ചവരുടെ ശില്പശാല നടക്കും. പരിശീലനം, അതിനു വേണ്ടി വരുന്ന ചെലവ്, ജോലിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്നിവ വിശദീകരിക്കാൻ കമ്പനി പ്രതിനിധികളോടൊപ്പം നോളേജ് മിഷന്റെ മുതിർന്ന ചുമതലക്കാരുമുണ്ടാവും എന്നും ഐസക് പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഒരു നിയോജക മണ്ഡലത്തിന് ഒന്ന് എന്ന വിധത്തിലാണ് ജോബ് സ്റ്റേഷനുകൾ ക്രമീകരിച്ചിരിക്കുന്നത്.
ALSO READ: ആശുപത്രികള്‍ നിശ്ചലം; ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30000ത്തോട് അടുക്കുന്നു
അടൂർ മണ്ഡലത്തിന്റെ ജോബ് സ്റ്റേഷൻ മന്ത്രി വീണാ ജോർജ്ജാണ് ഉത്ഘാടനം ചെയ്തത്.വരുന്ന ദിവസങ്ങളിൽ മറ്റു ജോബ് സ്റ്റേഷനുകളും ഈ മാതൃകയിൽ തുറന്നു പ്രവർത്തിക്കുമെന്നും ഐസക് പറഞ്ഞു.ഓരോ ജോബ് സ്റ്റേഷനുകളും ബന്ധപ്പെട്ടു 100 വീതം പ്രവർത്തകരുണ്ടാവും. അവർക്കുള്ള പരിശീലനം നടന്നുകഴിഞ്ഞു. ഇവരായിരിക്കും ഉദ്യോഗാർത്ഥികളുടെ വീടുകളിൽച്ചെന്ന് അവരെ നേരിട്ടു കണ്ട് പദ്ധതി വിശദീകരിച്ച് ജോബ് സ്റ്റേഷനുകളിലേക്കു നയിക്കുക. ഈ പ്രവർത്തനം ആരംഭിച്ചുവെന്നും തോമസ് ഐസക് വ്യക്തമാക്കി .
ALSO READ: ചേർത്തലയിൽ ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവും ആത്മഹത്യയ്ക്ക് ശ്രമിച്ചു
തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്
പലർക്കും ഇപ്പോഴും സംശയമാണ്. ശരിക്കും ജോലി കിട്ടുമോ…? എവിടെയായിരിക്കും ജോലി..? ഏതായിരിക്കും കമ്പനി..? ഇഷ്ടമുള്ള ജോലി തെരഞ്ഞെടുക്കാൻ പറ്റുമോ..? ഇങ്ങനെ 100 ചോദ്യങ്ങളാണ്. അവയ്ക്ക് ഉത്തരം വേണോ ജോബ് സ്റ്റേഷനിൽ ചെല്ലുക.
ഓരോ ജോബ് സ്റ്റേഷനിലും പ്രത്യേകം പരിശീലനം നേടിയിട്ടുള്ള 5 വീതം വിദഗ്ദരുണ്ട്. അവർ സംശയങ്ങൾക്കു മറുപടി നൽകുക മാത്രമല്ല നിങ്ങൾക്കിഷ്ട്ടപ്പെട്ട ജോലിക്ക് അപേക്ഷിക്കാനുള്ള സഹായവും ചെയ്തു തരും. അപേക്ഷ സമർപ്പിച്ചാൽ 2 ആഴ്ചക്കുള്ളിൽ നിങ്ങൾ അപേക്ഷിച്ച ജോലിക്കുള്ള പരിശീലനത്തിന്റെ തെരഞ്ഞെടുപ്പിനായി ആ ജോലിക്ക് അപേക്ഷിച്ചവരുടെ ശില്പശാല നടക്കും. പരിശീലനം, അതിനു വേണ്ടി വരുന്ന ചെലവ്, ജോലിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്നിവ വിശദീകരിക്കാൻ കമ്പനി പ്രതിനിധികളോടൊപ്പം നോളേജ് മിഷന്റെ മുതിർന്ന ചുമതലക്കാരുമുണ്ടാവും. ജോബ് സ്റ്റേഷനുകൾ പ്രധാനമായും കുടുംബശ്രീയുടെ ബ്ലോക്ക് റിസോഴ്സ് സെന്ററുകൾ, കോഴഞ്ചേരി പഞ്ചായത്ത് ഓഫീസ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലാണ് പ്രവർത്തിക്കുക. ഒരു നിയോജക മണ്ഡലത്തിന് ഒന്ന് എന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
പറക്കോട് ബ്ലോക്ക് ഓഫീസിൽ അടൂർ മണ്ഡലത്തിന്റെ ജോബ് സ്റ്റേഷൻ ഉത്ഘാടനത്തിനു ജില്ലയിലെ 5 എംഎൽഎമാരും സന്നിഹിതരായിരുന്നു. ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ്ജാണ് ഉത്ഘാടനം ചെയ്തത്.
വരുന്ന ദിവസങ്ങളിൽ മറ്റു ജോബ് സ്റ്റേഷനുകളും ഈ മാതൃകയിൽ തുറന്നു പ്രവർത്തിക്കും.
തിരുവല്ല മണ്ഡലം – പുളിക്കീഴ് BRC, കോന്നി മണ്ഡലം – മലയാലപ്പുഴ MERC,ആറന്മുള മണ്ഡലം – കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ്, റാന്നി മണ്ഡലം – റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ആയിരിക്കും മറ്റു മണ്ഡലങ്ങളിലെ ജോബ് സ്റ്റേഷനുകൾ പ്രവർത്തിക്കുക.
ഓരോ ജോബ് സ്റ്റേഷനുകളും ബന്ധപ്പെട്ടു 100 വീതം പ്രവർത്തകരുണ്ടാവും. അവർക്കുള്ള പരിശീലനം നടന്നുകഴിഞ്ഞു. ഇവരായിരിക്കും ഉദ്യോഗാർത്ഥികളുടെ വീടുകളിൽച്ചെന്ന് അവരെ നേരിട്ടു കണ്ട് പദ്ധതി വിശദീകരിച്ച് ജോബ് സ്റ്റേഷനുകളിലേക്കു നയിക്കുക. ഇന്നലെ മുതൽ ഈ പ്രവർത്തനം ആരംഭിച്ചു.
വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴിൽ.