ആലപ്പുഴയ്ക്ക് കഞ്ഞിക്കുഴി എങ്കിൽ തൃശൂരിന് ചേലക്കര; ചേലക്കരയെ വ്യത്യസ്തമാക്കുന്നത് ഇങ്ങനെ; ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് ഡോ. ടി എം തോമസ് ഐസക്

ആലപ്പുഴയ്ക്ക് കഞ്ഞിക്കുഴി എങ്കിൽ തൃശ്ശൂരിന് ചേലക്കര. ചെല്ലുന്നവീടുകളിൽ എന്താണ് തൊഴിൽ എന്നതിന് ഒരു ഉത്തരമേയുള്ളൂ- കൃഷി. ചേലക്കരയുടെ കാർഷിക മേഖലയുടെ മികവ് തെളിയിക്കുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മുൻ മന്ത്രി ഡോ. ടി എം തോമസ് ഐസക്. ഫേസ്ബുക്കിലാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ചേലക്കരയിലെ പുലാക്കോട്ടെ ഒലിപ്പുറം പച്ചക്കറി സംഘത്തിലെ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും വീട് സന്ദർശിച്ചതും, സംഘത്തിന്റെ മികച്ച പ്രവർത്തനത്തിനെ കുറിച്ചുമാണ് ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

ആലപ്പുഴയ്ക്ക് കഞ്ഞിക്കുഴി എന്താണോ അതാണ് തൃശ്ശൂരിന് ചേലക്കര. തരിശ് വയലുകളും ഇടവിളകൾ അകന്ന പുരയിടങ്ങളും കണ്ടുശീലിച്ചവർക്ക് പച്ചപ്പുപുതച്ച വയലുകളും ഇടതൂർന്ന തോപ്പുകളും നിറഞ്ഞ ചേലക്കര അത്ഭുതവും കൗതുകവുമുണർത്തും. ചെല്ലുന്നവീടുകളിൽ എന്താണ് തൊഴിൽ എന്നതിന് ഒരു ഉത്തരമേയുള്ളൂ- കൃഷി. പുതിയ തലമുറയിൽ പലരും പുറത്താണ്. എങ്കിലും ചേലക്കര ഇന്നും കാർഷികമേഖല തന്നെ.

ചേലക്കരയിലെ ഒട്ടനവധി കാർഷിക കൂട്ടായ്മകളിൽ ഒന്നാണ് പുലാക്കോട്ടെ ഒലിപ്പുറം പച്ചക്കറി സംഘം. 18 കൃഷിക്കാർ ചേർന്ന് 2012-13-ൽ രൂപം നൽകിയ ഈ കൂട്ടായ്മ ഇന്നും തുടരുന്നു. ഇപ്പോൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. പ്രസിഡന്റ് പ്രഭുവിന്റെയും സെക്രട്ടറി ഹരിദാസിന്റെയും വീടുകളിൽ പോയിരുന്നു.

Also read:ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു; ഡിവൈഎഫ്ഐ

പച്ചക്കറി മൂന്ന് വിളയെടുക്കും. മാർച്ചിൽ ആരംഭിക്കുന്ന വേനൽക്കാല പച്ചക്കറിയും ഓണം ലക്ഷ്യമിട്ടുള്ള ജൂൺ മാസ പച്ചക്കറിയും ഒക്ടോബർ മാസത്തിലെ മൂന്നാം വിളയും. മൂന്ന് വിളകളിലും ഏതാണ്ട് 15-20 ഏക്കർ വീതം കൃഷി ചെയ്തുവരുന്നു. ആവശ്യമായ നടീൽവസ്തുക്കൾ സംഘം ലഭ്യമാക്കുന്നു. അതിനു പോളീഹൗസുമുണ്ട്. ആധുനിക കൃഷിരീതികളിൽ അംഗങ്ങൾക്കു പരിശീലനവും നൽകുന്നുണ്ട്. പൂർണ്ണ ജൈവകൃഷിയല്ല. പക്ഷേ, ജൈവകൃഷിയിലാണ് ഊന്നൽ. ജൈവവളങ്ങളും ജൈവകീടരോഗനിവാരണ ലായനികളുമാണ് ഉപയോഗിക്കുക. മൾച്ചിംഗ് സാർവ്വത്രികമാണ്. കണികാ ജലസേചന പദ്ധതിയുടെ അടിസ്ഥാനത്തിൽ ആറ് യൂണിറ്റുകൾ കൃഷി ചെയ്യുന്നുണ്ട്. ഈ സമ്പ്രദായത്തിൽ മുതൽമുടക്ക് കൂടുമെങ്കിലും ഉല്പാദനക്ഷമത 2-3 മടങ്ങ് കൂടുതൽ ലഭിക്കും.

പഞ്ചായത്തിലുള്ള വി.എഫ്.പി.സി.കെ വഴിയാണ് വിൽപ്പന. പിക്കപ്പ് വണ്ടി കൃഷിയിടങ്ങളിൽചെന്ന് അന്നന്നത്തെ ഉല്പന്നങ്ങൾ എടുത്തുകൊണ്ടുപോകും. വിലനിർണ്ണയത്തിനു കമ്മിറ്റിയുണ്ട്. വാങ്ങുന്ന വിലയ്ക്കു തന്നെയാണ് ഗുണഭോക്താക്കൾക്കു വിൽക്കുക. 5% കമ്മീഷനും ചെലവുമായും എടുക്കും. അതുകൊണ്ട് വിപണിയെക്കുറിച്ച് വേവലാതിയില്ല.

Also read:ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിലിൽ സ്ഥാനമേറ്റു

ഞങ്ങൾ ഒരുകാര്യം ചർച്ച ചെയ്തു. എന്തുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് വഴി ഫ്രഷ് പച്ചക്കറി ദിവസവും വീടുകളിൽ എത്തിച്ചുകൂടാ? അതിനുള്ള കടത്തുകൂലി അധികച്ചെലവ് വരുമോയെന്നു സംശയം. എന്നാൽ തുടക്കം പാലിൽ നിന്നാകട്ടെ. സംഘങ്ങളുടെ പാൽ വിൽക്കാൻ അയലത്തുകാരായ 60-70 പേരെ കണ്ടെത്തുക. ഗുണഭോക്താക്കൾ തന്നെ തെരഞ്ഞെടുക്കുന്ന ഒരേ പശുവിന്റെ പാല് തന്നെ ദിവസവും ലഭിക്കുമെന്നതാണ് ഗുണഭോക്താക്കൾക്കുള്ള ഒരു നേട്ടം. പാല് കൊടുക്കാൻ പോകുമ്പോൾ വാട്സാപ്പ് വഴി ലഭിച്ച പച്ചക്കറി ഓർഡറും കിറ്റിലാക്കി കൊടുക്കാമല്ലോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here