‘നുണകൾകൊണ്ട് ഞങ്ങളെ തകർക്കാനാവില്ല; കെ രാധാകൃഷ്ണൻ എം പി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമല്ലെന്ന വാർത്ത വസ്തുതാവിരുദ്ധം’: ഫേസ്ബുക്ക് പോസ്റ്റ്

ചേലക്കരയിൽ എൽ ഡി എഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കെ രാധാകൃഷ്ണൻ എം പി പങ്കെടുക്കുന്നില്ലെന്ന തരത്തിൽ പ്രമുഖ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ആ വാർത്ത തികച്ചും വസ്തുതാവിരുദ്ധവും, മാധ്യമ കുത്തിത്തിരിപ്പിൻ്റെ ഭാഗമായി കെട്ടിച്ചമച്ച വർത്തയാണെന്ന് തെളിയിച്ചിരിക്കുകയാണ് മുൻ മന്ത്രി ഡോ. ടി എം തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വ്യാജവാർത്ത പൊളിച്ചടുക്കിയിരിക്കുന്നത്. മാധ്യമങ്ങൾ ഉന്നയിച്ച ഈ ആരോപണം ചേലക്കരയിലെ പ്രവർത്തകരോ, സ്ഥാനാർത്ഥിയെ, പാർട്ടിയോ ഉന്നയിച്ചിട്ടില്ലെന്നും കെ രാധാകൃഷ്ണൻ എം പി യെ നേരിട്ടതറിയാവുന്ന ആരും ഇങ്ങനെ പറയില്ലെന്നും ഡോ. ടി എം തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Also read:‘നികുതി കണക്കുകള്‍ ലഭ്യമാക്കാതെ സംസ്ഥാനങ്ങളെ ഇരുട്ടില്‍നിര്‍ത്തി കേന്ദ്രം കീശ വീര്‍പ്പിക്കുന്നു’; മനോരമ വാര്‍ത്തയെ തുറന്നുകാട്ടി ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

കെ.രാധാകൃഷ്ണൻ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമല്ലെന്ന ഒരാക്ഷേപമാണ് ഇന്ന് മാധ്യമ കുത്തിത്തിരിപ്പിൻ്റെ ഭാഗമായി പുറത്തുവന്നത്. റിപ്പോർട്ടർ ചാനലാണ് ഇത് ആദ്യം പുറത്തുവിട്ടത്.
തെളിവായിട്ട് പറഞ്ഞ ഏകകാര്യം, സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിനെത്തുടർന്ന് ചേലക്കരയിൽ നടന്ന റോഡ് ഷോയിൽ പങ്കെടുത്തില്ലായെന്നാണ്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കാൻപോയ രാധാകൃഷ്ണൻ എങ്ങനെയാണ് ചേലക്കരയിൽ റോഡ് ഷോയിൽ പങ്കെടുക്കുന്നത്?
അത്ഭുതമാണ് തോന്നിയത്. ഞാൻ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ ചേലക്കരയിൽ ഉണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഈ നിമിഷം വരെ വിശ്രമമെന്തെന്ന് അറിയാതെ ഞങ്ങളോടൊപ്പം നേതൃത്വം ഏറ്റെടുത്ത് പ്രവർത്തിക്കുകയാണ് സ. കെ. രാധാകൃഷ്ണൻ. അല്പം ക്ഷീണം ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായാൽത്തന്നെ അവരെ ഉഷാറാക്കി പ്രവർത്തനത്തിലേക്ക് കൊണ്ടുവരുന്ന ആളാണ് രാധാകൃഷ്ണൻ. അത് രാധാകൃഷ്ണനെ പരിചയമുള്ള ആർക്കും അറിയുന്ന കാര്യമാണ്.

Also read:മദ്യക്കച്ചവടം അന്വേഷിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം; രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്

ഇങ്ങനെയൊരാക്ഷേപം ഈ നിമിഷം വരെ സിപിഐഎമ്മോ സ്ഥാനാർത്ഥിയായ സ. പ്രദീപോ മറ്റാരെങ്കിലുമോ ഉന്നയിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് ഇങ്ങനെയൊരു വാർത്ത വരുന്നത്? സംശയിക്കേണ്ട, റിപ്പോർട്ടർ സ്വയം പാചകം ചെയ്തെടുത്തത് തന്നെ. വാർത്ത പാചകം ചെയ്തയാൾ ആരായാലും അദ്ദേഹത്തിന് രാധാകൃഷ്ണനെ തീരെ പരിചയമില്ലായെന്ന് തോന്നുന്നു. നിസ്വാർത്ഥവും ത്യാഗപൂർണവുമായ അദ്ദേഹത്തിൻ്റെ രാഷ്ട്രീയപ്രവർത്തന ചരിത്രം പഠിക്കാൻ ഞാൻ ചാനലിനോട് അഭ്യർത്ഥിക്കുന്നു.
തൊട്ടപ്പുറത്ത് പാലക്കാട് ഡോ. സരിൻ കോൺഗ്രസ് വിട്ടതിന് ശേഷം എത്ര കോൺഗ്രസുകാരാണ് ആ പാർടി വിട്ടതെന്ന് നമ്മുടെ മാധ്യമങ്ങൾക്ക് അറിയില്ല. കൊടകരയിൽ നോട്ടുനിറച്ച ചാക്കുകെട്ടുകൾ എത്രയാണ് ഒഴുകിയത് എന്നും അറിയില്ല. പക്ഷേ, ഇല്ലാവാർത്ത ഉണ്ടാക്കാൻ നല്ല വിരുതാണ്.
ചേലക്കരയിലും പാലക്കാടും യുഡിഎഫ് തോൽവി മണക്കുന്നു എന്നതാണ് ഈ മാധ്യമ വാർത്തകളിൽനിന്ന് നാം വായിച്ചെടുക്കേണ്ടത്. വരും ദിവസങ്ങളിൽ ഇതുപോലെ പല പൂഴിക്കടകനുകളും മാധ്യമക്യാമ്പുകളിൽ ഉടലെടുക്കും. പക്ഷേ, അതൊക്കെ അവരുടെതന്നെ വിശ്വാസ്യതയെ തകർക്കുകയേയുള്ളൂ.
മാർക്സിസ്റ്റ് വിരുദ്ധതയുടെ നൂറ്റാണ്ട് പൂർത്തിയാക്കിയ മാധ്യമങ്ങൾ ഇവിടെയുണ്ട്. നുണകൾകൊണ്ട് ഞങ്ങളെ തകർക്കാനാവില്ലെന്ന് അവരോട് ചോദിച്ചാൽ പറഞ്ഞുതരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News