‘കെഎഫ്‌സിക്കെതിരായ വി ഡി സതീശന്റെ ആരോപണം; ആക്ഷേപം അടിസ്ഥാനരഹിതം, തെളിയിക്കാന്‍ തെളിവുകള്‍ കൊണ്ടുവരട്ടെ’: ഡോ തോമസ് ഐസക്

അനില്‍ അംബാനിയുടെ ആര്‍സിഎഫ്എല്‍ കമ്പനിയില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ കോടികള്‍ നിക്ഷേപിച്ചുവെന്ന പ്രതിപക്ഷനേതാവ് വി.ഡി സതീശന്റ ആക്ഷേപം അടിസ്ഥാനരഹിതമെന്ന് ഡോ. തോമസ് ഐസക്.

പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും ആക്ഷേപങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് തെളിവ് ഹാജരാക്കണമെന്നും തോമസ് ഐസക് പറഞ്ഞു. റിസര്‍വ്ബാങ്ക് മാനദണ്ഡം പൂര്‍ണമായും പാലിച്ചാണ് തുക നിക്ഷേപിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡബിള്‍ എ റാങ്കിംഗ് ഉള്ള സ്ഥാപനമാണ് ആര്‍ സി എഫ് എല്‍. അങ്ങനെ ഒരു സ്ഥാപനത്തില്‍ നിക്ഷേപം നടത്തുന്നതില്‍ എന്താണ് തെറ്റെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. നിക്ഷേപം നടത്തുന്ന സമയത്ത് ആ സ്ഥാപനം നഷ്ടത്തില്‍ പോകും എന്ന് പറയാന്‍ സാധിക്കില്ലല്ലോ എന്നും ടെന്‍ഡര്‍ വിളിച്ചാണ് നിക്ഷേപം നടത്തുന്നതെന്നും തോമസ് ഐസക് മാധ്യങ്ങളോട് പറഞ്ഞു.

അഴിമതി ആക്ഷേപിക്കുന്നവര്‍ അതിനുള്ള തെളിവ് ഹാജരാക്കണം. റേറ്റിംഗ് കമ്പനികളെ കെഎഫ്‌സി സ്വാധീനിച്ചോ എന്നത് പരിശോധിക്കട്ടെ. 250 കോടി രൂപയുടെ ബോര്‍ഡ് ഇറക്കുന്നതിന് യോഗ്യത നേടാനാണ് തുക നിക്ഷേപിച്ചതെന്നും ബിസിനസ് നടത്തുമ്പോള്‍ നഷ്ടവും ലാഭവും വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇത് പൂര്‍ണമായും ഒരു ബിസിനസ് നടപടിയാണ്. ഇന്‍വെസ്റ്റ്‌മെന്റ് കമ്മിറ്റി അറിയാതെ എവിടെയെങ്കിലും നിക്ഷേപം നടത്താന്‍ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഞാന്‍ മന്ത്രിയായ സമയത്ത് കെ എഫ് സി അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അങ്ങനെയാണ് ആ സ്ഥാപനത്തെ എത്തിച്ചിരുന്നത്. അത്ര നഷ്ടത്തില്‍ ആയിരുന്നു ആ സ്ഥാപനം. അവിടെനിന്നാണ് അതിനെ ലാഭത്തില്‍ ഞങ്ങള്‍ എത്തിച്ചതെന്നും തോമസ് ഐസക് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News