രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്നവരാണ് നല്ലൊരു പങ്കും; മാധ്യമങ്ങളെ വിമര്‍ശിച്ച് തോമസ് ഐസക്

ഉടമസ്ഥര്‍ക്ക് വഴങ്ങുന്ന ഒരു മാധ്യമലോകത്തില്‍ രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്നവരാണ് നല്ലൊരു പങ്കും. ഇങ്ങനെ വഴങ്ങാത്ത ചുരുക്കം ചിലരില്‍ ഒന്നാണ് ന്യൂസ്‌ക്ലിക്കെന്ന് മുന്‍ മന്ത്രി തോമസ് ഐസക്. യഥാര്‍ത്ഥത്തില്‍ മാധ്യമങ്ങള കീഴ്‌പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന് വലിയ ബലപ്രയോഗങ്ങളൊന്നും വേണ്ടി വന്നിട്ടില്ല. പ്രാഥമികമായി അതിന്റെ ഉടമസ്ഥനെ കീഴ്‌പ്പെടുത്തി കൊണ്ടാണ് കേന്ദ്രം ഇങ്ങനെ ചെയ്യുന്നത്- തോമസ് ഐസക് വിമര്‍ശിച്ചു.

READ ALSO:26 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണം; യുവതിയുടെ ആവശ്യം തള്ളി സുപ്രീംകോടതി

രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്നവരാണ് നല്ലൊരു പങ്കും. പക്ഷേ ഇങ്ങനെ വഴങ്ങാത്ത ചുരുക്കം ചിലരുണ്ട്. അതിലൊന്നായിരുന്നു ന്യൂസ് ക്ലിക്ക്. അങ്ങനെയുള്ള മാധ്യമങ്ങളെ കീഴ്‌പ്പെടുത്താനാണ് കേന്ദ്ര നീക്കം. അതിന് വേണ്ടി കേന്ദ്രം ഏതറ്റം വരെയും പോകും എന്നുള്ളതിന്റെ തെളിവാണ് ന്യൂസ് ക്ലിക്കിന് എതിരായുള്ള ആക്രമണം. ഈ പശ്ചാത്തലത്തില്‍ മാധ്യമങ്ങളുടെ നിലനില്‍പ്പ് ചോദ്യംചെയ്യപ്പെടുകയാണ്- തോമസ് ഐസക് പറഞ്ഞു.

READ ALSO:തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News