പീഡന ആരോപണം: മുകേഷ് രാജി വെക്കേണ്ട കാര്യമില്ലെന്ന് തോമസ് ഐസക്

thomas isaac

ലൈംഗിക പീഡന ആരോപണം നേരിടുന്ന നടനും എംഎൽഎയുമായ മുകേഷ് രാജി വെക്കേണ്ട കാര്യമില്ലെന്ന് ഡോ ടി എം തോമസ് ഐസക്. നിയമം നിയമത്തിന്റെ വഴിക്ക് പോകയട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

ALSO READ: കനവ് ബേബി അന്തരിച്ചു

മുകേഷിനെതിരെ ഉയർന്നു വന്നിരിക്കുന്ന ആരോപണം സർക്കാർ കൃത്യമായി അന്വേഷിക്കുമെന്നും നിലവിൽ നടക്കുന്ന അന്വേഷണത്തിൽ ഇടപെടില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.

ALSO READ: ആന്ധ്രയിൽ കനത്ത മഴയും പ്രളയവും: 8 മരണം

സമാന രീതിയിൽ പീഡന ആരോപണം നേരിടുന്ന രണ്ട് എംഎൽഎമാർ യുഡിഎഫിൽ ഉണ്ടല്ലോ എന്നും അവർ ആദ്യം മറുപടി നൽകട്ടെ എന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് എംഎൽഎമാർ നേരിടുന്നത് ആരോപണമല്ല മറിച്ച് ചാർജ് ഷീറ്റ് ആണെന്ന് പറഞ്ഞ അദ്ദേഹം ആ മാന്യന്മാരാണ് ഇന്ന് മുകേഷിനെതിരെ  സമരം ചെയ്യുന്നത് എന്നും പരിഹസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News