ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ ഇ ഡി നോട്ടീസ് നൽകുന്നത് കോടതി അലക്ഷ്യം: ഡോ. ടി എം തോമസ് ഐസക്

ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ ഇ ഡി നോട്ടീസ് നൽകുന്നത് കോടതി അലക്ഷ്യം എന്ന് തോമസ് ഐസക്. ഇഡിയെ കണ്ടാൽ മുട്ടുടിക്കുന്നവർഉണ്ടാകും. വിരട്ട് ഒന്നും ഇങ്ങോട്ട് വേണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. അതോടൊപ്പം ഇഡിയെ ഉപയോഗിച്ച് ഇലക്ട്‌റൽ ബോണ്ടിലൂടെ ബിജെപി കൊടികളുടെ അഴിമതി നടത്തിയെന്നും തോമസ് ഐസക്ക് ആരോപിച്ചു.

Also Read: ഗുജറാത്ത് സർവ്വകലാശാലയിലെ വിദേശ വിദ്യാർത്ഥികൾക്കുനേരെ നടന്ന ആക്രമണത്തിൽ ശക്തമായ നടപടി ഉണ്ടാകണം: കെ കെ ശൈലജ ടീച്ചർ

മസാല ബോണ്ട് വിഷയത്തിൽ ഇ ഡി ക്കെതിരായി തോമസ് ഐസക്ക് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കവെയാണ് ഇഡി ആവർത്തിച്ച് നോട്ടീസ് അയച്ചത്. കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോളും ഇ ഡി വിശദീകരണം നൽകാൻ സമയം ആവശ്യപെടുകയും ചെയ്തു. ഇ ഡി നടപടികൾ കോടതി അലക്ഷ്യം എന്ന് തോമസ് ഐസ്ക്ക് പറഞ്ഞു. ഇ ഡി ഉപയോഗിച്ച് ബിജെപി നടത്തുന്ന രാഷ്ട്രീയ കുതിര കച്ചവടത്തെയും തോമസ് ഐസക്ക് രൂക്ഷമായി വിമർശിച്ചു.

Also Read: ആറ്റിങ്ങലിൽ കോൺഗ്രസ് ബിജെപി വോട്ടുകച്ചവടം; ഫോൺ സന്ദേശം ചോർന്നതിൽ കോൺഗ്രസ് പ്രവർത്തകന് മർദനം

സാൻ്റിയാഗോ മാർട്ടിൻ ഈ ഡി റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ബിജെപിക്ക് ഇലക്ട്രൽ ബോണ്ട് നൽകിയത്. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ സാൻ്റിയാഗോ മാർട്ടിന് അനുകൂലമായി ലോട്ടി നികുതി ഏകീകരിക്കുകയും ചെയ്തു ഇത് അഴിമതിയാണ്. ബിജെപിക്ക് ഇലക്ട്‌റൽ ബോണ്ട് നൽകിയിട്ടും ഇതുവരെ മാർട്ടിന് കേരളത്തിൽ കയറാൻ കഴിഞ്ഞിട്ടില്ലന്നും തോമസ് ഐസക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News