ഗാനാലാപനത്തെ ഭാവാലാപനമാക്കിയ അതുല്യ പ്രതിഭ; അനുശോചിച്ച് ഡോ. തോമസ് ഐസക്

പി ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചിച്ച് ഡോ. തോമസ് ഐസക്. ഗാനാലാപനത്തെ ഭാവാലാപനമാക്കിയ അതുല്യ പ്രതിഭയാണ് പി ജയചന്ദ്രൻ എന്നാണ് അനുശോചന പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. കിളി കൊഞ്ചും നാടിന്റെ ഗ്രാമീണ ശൈലിയിൽ അദ്ദേഹം മലയാള ഭാഷയുടെ മാദക ഭംഗിയെ ആസ്വാദക ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചുവെന്നും ഐസക് പോസ്റ്റിൽ പങ്കുവെച്ചു. പാടിയ അനശ്വര ഗാനങ്ങളിലൂടെ ഇനി ചലച്ചിത്ര ഗാനാസ്വാദകരുടെ ഹൃദയത്തിൽ പി. ജയചന്ദ്രൻ ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

also read: ‘നമ്മുടെ ഹൃദയങ്ങളിൽ അദ്ദേഹം അനശ്വരനായി ജീവിക്കും’; പി ജയചന്ദ്രനെ അനുസ്മരിച്ച് എം കെ സാനുമാസ്റ്റർ

യേശുദാസ് എന്ന മഹാത്ഭുതത്തിന്റെ മാസ്മരികപ്രഭാവത്തിൽ മുങ്ങിപ്പോകാതെ, അദ്ദേഹത്തിന് സ്വന്തം ശൈലിയിൽത്തന്നെ ആസ്വാദകരുടെ മനസ് കീഴടക്കാൻ കഴിഞ്ഞു.മലയാളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം പി. ജയചന്ദ്രന് അതിവിപുലമായ ആരാധകക്കൂട്ടമുണ്ട്. ഒരേസമയം ഇളയരാജയുടെയും എ.ആർ. റഹ്മാന്റെയും പ്രിയപ്പെട്ട ഗായകനാകാനും അവരുടെ സൂപ്പർഹിറ്റ് പാട്ടുകൾ പാടാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്നും തോമസ് ഐസക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News