തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പ്രധാനപ്പെട്ട ഒരു ആയുധം എന്റെ പുസ്തകങ്ങൾ തന്നെയായിരിക്കും: ഡോ.തോമസ് ഐസക്

ഡോ. തോമസ് ഐസക്കിന്റെ 30 നിയോലിബറൽ വർഷങ്ങൾ എന്ന പുസ്തക പരമ്പരയിലെ രണ്ടാമത്തെ പുസ്തകം നാളെ വൈകുന്നേരം 1426 ബൂത്ത് കേന്ദ്രങ്ങളിൽ പ്രകാശനം ചെയ്യുന്നു. ഓരോ പ്രദേശത്തെയും പ്രമുഖ വ്യക്തിത്വങ്ങൾ ആണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പ്രധാനപ്പെട്ട ഒരു ആയുധം തന്റെ പുസ്തകങ്ങൾ തന്നെയായിരിക്കും എന്ന് തോമസ് ഐസക് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

ALSO READ: ‘ഒരു സർക്കാർ ഉൽപ്പന്നം’ സിനിമയുടെ രചയിതാവ് നിസാം റാവുത്തർ അന്തരിച്ചു

നിയോലിബറൽ സാമ്പത്തിക നയങ്ങൾക്കെതിരായ ഏറ്റവും നിശിതമായ വിമർശനമായിരിക്കും ഈ നാല് പുസ്തകങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ വാല്യം ഇതിനകം 7000-ത്തിലധികം കോപ്പികൾ വിറ്റുപോയിരുന്നു. ഇത് ഈ പുസ്തക പരമ്പര പുതിയ നയങ്ങൾക്കെതിരെ പോരാടുന്നവരിൽ സൃഷ്ടിച്ചിട്ടുള്ള താല്പര്യത്തിനു തെളിവാണ് എന്നും അദ്ദേഹം കുറിച്ചു.

ALSO READ: പാലക്കാട് ബിജെപി ജില്ലാ ഓഫീസ് കെട്ടിടത്തിൽ അനധികൃത നിർമ്മാണം; രേഖകൾ കൈരളി ന്യൂസിന്

ഡോ.തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്

പുസ്തകം ഒരു ആയുധമാണെന്ന് ബ്രെഹ്ത് പാടിയിട്ടുണ്ട്. പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പ്രധാനപ്പെട്ട ഒരു ആയുധം എന്റെ പുസ്തകങ്ങൾ തന്നെയായിരിക്കും.
30 നിയോലിബറൽ വർഷങ്ങൾ എന്ന പുസ്തക പരമ്പരയിൽ രണ്ടാമത്തെ പുസ്തകം 7-ാം തീയതി വൈകുന്നേരം 1426 ബൂത്ത് കേന്ദ്രങ്ങളിൽവച്ച് ഓരോ പ്രദേശത്തെയും പ്രമുഖ വ്യക്തിത്വങ്ങൾ പ്രകാശനം ചെയ്യുകയാണ്.
നിയോലിബറൽ സാമ്പത്തിക നയങ്ങൾക്കെതിരായ ഏറ്റവും നിശിതമായ വിമർശനമായിരിക്കും ഈ നാല് പുസ്തകങ്ങൾ.
ആദ്യത്തെ വാല്യം ഇതിനകം 7000-ത്തിലധികം കോപ്പികൾ വിറ്റുപോയി. അത് ഈ പുസ്തക പരമ്പര പുതിയ നയങ്ങൾക്കെതിരെ പോരാടുന്നവരിൽ സൃഷ്ടിച്ചിട്ടുള്ള താല്പര്യത്തിനു തെളിവാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration