ഒന്നാം തീയതി മുതൽ സ്ഥാനാർത്ഥി പര്യടനം ആരംഭിക്കുന്ന വിവരം പങ്കുവെച്ച് ഡോ. തോമസ് ഐസക്. സ്ഥാനാർത്ഥി പര്യടനത്തിൽ എല്ലാവരോടും കഴിയുമെങ്കിൽ പുസ്തകം തന്ന് സ്വീകരിക്കുക എന്നാണ് തോമസ് ഐസക് കുറിച്ചത്.
ഉപയോഗിച്ച പുസ്തകമായാലും വിരോധമില്ല എന്നും പുസ്തകങ്ങൾ മുഴുവൻ തെരഞ്ഞെടുപ്പിനുശേഷം അതത് മണ്ഡലത്തിലെ എംഎൽഎമാർ ലൈബ്രറികൾക്കു വിതരണം ചെയ്യുമെന്നും ഐസക് പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.വില കൂടിയ ഷാളുകൾ പ്ലാസ്റ്റിക് മാല ബൊക്ക ഇവയെല്ലാം ഒഴിവാക്കാൻ ഐസക് പറഞ്ഞു
ALSO READ: ഐപിഎല്‍ പോയിന്റ് പട്ടിക; ഒന്നും രണ്ടും സ്ഥാനത്ത് ഈ ടീമുകള്‍
സ്ഥാനാർത്ഥിയുടെ പ്രസംഗം പതിവ് രീതിയിൽ ആയിരിക്കില്ല. അതതു പ്രദേശത്തെ പ്രശ്നങ്ങളോടു പ്രതികരിച്ചു സംസാരിക്കണമെന്നാണ് ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ആർക്ക് എന്ത് നിവേദനങ്ങൾ ഉണ്ടെങ്കിലും സ്വീകരണ സമയത്ത് എന്നെ നേരിട്ട് ഏൽപ്പിക്കാം. അവയ്ക്ക് നിവർത്തിയുണ്ടാക്കുന്നതിന് ഞാൻ പരമാവധി ശ്രമിക്കും.എല്ലാ സ്വീകരണവും thomasisaac@live എന്ന ഫെയ്സ്ബുക്ക് പേജിൽ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും തോമസ് ഐസക് കുറിച്ചു.
ALSO READ: കയ്യൂർ സമരം ആധുനിക കേരളത്തിൻ്റെ ചരിത്രത്തിലെ ഐതിഹാസികമായ അധ്യായം : മുഖ്യമന്ത്രി
തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്
ഒന്നാം തീയതി മുതൽ സ്ഥാനാർത്ഥി പര്യടനം ആരംഭിക്കുകയാണ്. എല്ലാവരോടും ഒരു അഭ്യർത്ഥനയുണ്ട്. കഴിയുമെങ്കിൽ പുസ്തകം തന്ന് സ്വീകരിക്കുക. ഉപയോഗിച്ച പുസ്തകമായാലും വിരോധമില്ല. പുസ്തകങ്ങൾ മുഴുവൻ തെരഞ്ഞെടുപ്പിനുശേഷം അതത് മണ്ഡലത്തിലെ എംഎൽഎമാർ ലൈബ്രറികൾക്കു വിതരണം ചെയ്യും. എന്തുവന്നാലും വില കൂടിയ ഷാളുകൾ ഒഴിവാക്കുക. പ്ലാസ്റ്റിക് മാല വേണ്ട. ബൊക്കയും വേണ്ട. ഒരു പൂവോ പുസ്തകമോ മതിയാകും.
സ്ഥാനാർത്ഥിയുടെ പ്രസംഗം പതിവ് രീതിയിൽ ആയിരിക്കില്ല. അതതു പ്രദേശത്തെ പ്രശ്നങ്ങളോടു പ്രതികരിച്ചു സംസാരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ബൂത്ത് പ്രദേശത്തെ ഇത്തരം പ്രശ്നങ്ങളും ഇതുവരെ നടന്ന മുഖ്യവികസന പ്രവർത്തനങ്ങളും സംബന്ധിച്ച് ബൂത്ത് സെക്രട്ടറി ഒരു ചെറുകുറിപ്പ് തന്നാൽ നന്നായിരിക്കും.
ആർക്ക് എന്ത് നിവേദനങ്ങൾ ഉണ്ടെങ്കിലും സ്വീകരണ സമയത്ത് എന്നെ നേരിട്ട് ഏൽപ്പിക്കാം. അവയ്ക്ക് നിവർത്തിയുണ്ടാക്കുന്നതിന് ഞാൻ പരമാവധി ശ്രമിക്കും.
എല്ലാ സ്വീകരണവും thomasisaac@live എന്ന ഫെയ്സ്ബുക്ക് പേജിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. സ്ഥാനാർത്ഥി എത്തും മുമ്പ് സ്വീകരിക്കാൻ വന്നിരിക്കുന്ന കലാകാരന്മാർ, സാംസ്കാരിക പ്രവർത്തകർ, ശാസ്ത്രജ്ഞർ, മാതൃകാ അധ്യാപകർ, കായികതാരങ്ങൾ, മതശ്രേഷ്ഠർ, സംരംഭകർ, മാതൃകാ കൃഷിക്കാർ, മികച്ച തൊഴിലാളികൾ തുടങ്ങിയവരുമായിട്ടുള്ള സംഭാഷണങ്ങൾ thomasisaac for pathanamthitta എന്ന ഫെയ്സ്ബുക്ക് പേജിൽ തത്സമയം സംപ്രേക്ഷണം ഉണ്ടാകും. പ്രധാനപ്പെട്ട യോഗങ്ങൾ cpim pathanamthitta പേജിലും തത്സമയം ഉണ്ടാകും.
സുഹൃത്തുക്കളോടും അഭ്യുദയകാംഷികളോടും ഈ യാത്ര വിജയിപ്പിക്കുന്നതിനു സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഏതെങ്കിലും യോഗത്തിൽ നേരിട്ടു കാണാം.