കോൺഗ്രസ് അവരുടെ അണികൾക്കല്ല നേതാക്കൾക്കാണ് ആദ്യം രാഷ്ട്രീയ വിദ്യാഭ്യാസം നൽകേണ്ടത്, അധികാരമില്ലാതെ ജീവിക്കുക എന്നത് കോൺഗ്രസ് നേതാക്കൾക്ക് ചിന്തിക്കാൻ പറ്റാതെ ആയി: ഡോ. തോമസ് ഐസക്

പത്മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ച സംഭവത്തിൽ വിമർശനവുമായി ഡോ. തോമസ് ഐസക്. അധികാരമില്ലാതെ ജീവിക്കുക എന്നത് കോൺഗ്രസ് നേതാക്കൾക്ക് ചിന്തിക്കാൻ പറ്റാതെ ആയി എന്നാണ് ഐസക് പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ പറയുന്നത്.അധികാരത്തിന് വേണ്ടി ഇന്നലെ വരെ പറഞ്ഞത് തള്ളിപറഞ്ഞുകൊണ്ട് മറുകണ്ടം ചാടാൻ മടിയില്ലാത്തവരായി കോൺഗ്രസ് മാറിയെന്നും ഐസക് പറഞ്ഞു .

മതനിരപേക്ഷ സങ്കൽപ്പങ്ങളോ ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളോ അവരുടെ രാഷ്ട്രീയ പ്രവർത്തനത്തെ സ്വാധീനിച്ചിട്ടേയില്ല എന്നത് അവരുടെ വ്യക്തിപരമായ പോരായ്മ മാത്രമല്ല. ഒരു രാഷ്ട്രീയപ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസ്സ് എന്ത് നിലപാടാണ് അവരെ പഠിപ്പിച്ചിട്ടുള്ളത് എന്നതും ഐസക് ചോദിച്ചു. അധികാരത്തിനായി എന്തും ചെയ്യുന്ന സംസ്കാരം കോൺഗ്രസിനെ എത്തിച്ചത് അവർക്കുതന്നെ കരകയറാനാവാത്ത ഗർത്തത്തിലാണ് എന്നാണ് ഐസക് പറയുന്നത്.കോൺഗ്രസ് വിട്ടവരുടെ കണക്കുകളും ഐസക് പങ്കുവെച്ചു

കോൺഗ്രസ് അവരുടെ അണികൾക്കല്ല, മറിച്ച് നേതാക്കൾക്കാണ് ആദ്യം രാഷ്ട്രീയ വിദ്യാഭ്യാസം നൽകേണ്ടത്. അതിന് ശ്രമിക്കേണ്ടവർ തീവ്രവർഗീയ വാദികളുടെ ചിത്രത്തിന് മുന്നിൽ വിളക്ക് വയ്ക്കുന്നവരും എപ്പോൾ വേണമെങ്കിലും ബിജെപിയിലേക്ക് പോകും എന്ന് അഭിമാനത്തോടെ പറയുന്നവരുമൊക്കെയാണ് എന്നതാണ് ഗതികേട് എന്നാണ് തോമസ് ഐസകിന്റെ നിലപാട്.

ALSO READ: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്

ഡോ. തോമസ് ഐസകിന്റെ ഫേസ്ബുക് പോസ്റ്റ്

മുപ്പത്തിയെട്ട് നേതാക്കൾ ഒരു മാസം കൊണ്ട് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു എന്നത് അത്ര ശുഭകരമായ വാർത്തയല്ല. നൂറുകണക്കിന് കോൺഗ്രസ്സ് നേതാക്കളാണ് പല ഘട്ടങ്ങളിലായി ബിജെപിയിലേക്ക് ചേക്കേറിയത്. നിലവിലുള്ള ബിജെപി നേതാക്കന്മാരിൽ നല്ലൊരുപങ്കും മുൻ കോൺഗ്രസുകാരാണ്. 303 ബിജെപി എം പിമാരിൽ 112 പേരും കോൺഗ്രസ്സ് പശ്ചാത്തലമുള്ളവരാണ്.
അധികാരമില്ലാതെ ജീവിക്കുക എന്നത് കോൺഗ്രസ് നേതാക്കൾക്ക് ചിന്തിക്കാൻ പറ്റാതെ ആയി, അധികാരത്തിന് വേണ്ടി ഇന്നലെ വരെ പറഞ്ഞത് തള്ളിപറഞ്ഞുകൊണ്ട് മറുകണ്ടം ചാടാൻ മടിയില്ലാത്തവരായി അവർ മാറി. മതനിരപേക്ഷ സങ്കൽപ്പങ്ങളോ ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളോ അവരുടെ രാഷ്ട്രീയ പ്രവർത്തനത്തെ സ്വാധീനിച്ചിട്ടേയില്ല എന്നത് അവരുടെ വ്യക്തിപരമായ പോരായ്മ മാത്രമല്ല. ഒരു രാഷ്ട്രീയപ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസ്സ് എന്ത് നിലപാടാണ് അവരെ പഠിപ്പിച്ചിട്ടുള്ളത്. അധികാരത്തിനായി എന്തും ചെയ്യുന്ന സംസ്കാരം കോൺഗ്രസിനെ എത്തിച്ചത് അവർക്കുതന്നെ കരകയറാനാവാത്ത ഗർത്തത്തിലാണ്.
വർഗ്ഗീയ വിരുദ്ധത ഊട്ടിയുറപ്പിച്ചില്ല എന്നതോ പോകട്ടെ, വർഗീയ പ്രീണനവും മൃദുഹിന്ദുത്വ സമീപനങ്ങളും അവർക്കുപോലും അവരെ ബി ജെ പിയിൽ നിന്ന് വേറിട്ടവരായി കാണാൻ കഴിയാതെയാക്കി.
കോൺഗ്രസ് അവരുടെ അണികൾക്കല്ല, മറിച്ച് നേതാക്കൾക്കാണ് ആദ്യം രാഷ്ട്രീയ വിദ്യാഭ്യാസം നൽകേണ്ടത്. പക്ഷേ അതിന് ശ്രമിക്കേണ്ടവർ തീവ്രവർഗീയ വാദികളുടെ ചിത്രത്തിന് മുന്നിൽ വിളക്ക് വയ്ക്കുന്നവരും എപ്പോൾ വേണമെങ്കിലും ബിജെപിയിലേക്ക് പോകും എന്ന് അഭിമാനത്തോടെ പറയുന്നവരുമൊക്കെയാണ് എന്നതാണ് ഗതികേട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News