ബിജെപിയ്ക്ക് വർഗീയ വിഷം ഒഴുക്കിക്കളിക്കാനുള്ള ഓവുചാലല്ല ദൂരദർശൻ,അതൊരു പൊതുസ്ഥാപനമാണ്: തോമസ് ഐസക്

ബിജെപിയ്ക്ക് വർഗീയവിഷം ഒഴുക്കിക്കളിക്കാനുള്ള ഓവുചാലല്ല ദൂരദർശൻ എന്ന് ഡോ.തോമസ് ഐസക്. ദൂരദർശൻ കേരളസ്റ്റോറി പ്രദർശിപ്പിക്കുന്നതുമായി ബന്ധപെട്ട് തോമസ് ഐസക് പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് . ഈ അധമവൃത്തിയ്ക്ക് ദൂരദർശനെ ഉപയോഗപ്പെടുത്തുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ തെമ്മാടിത്തരമാണ്. അതൊരു പൊതുസ്ഥാപനമാണ്. അതിനൊരു സാംസ്ക്കാരികാന്തസുണ്ട്. കേരള സ്റ്റോറി പോലൊരു ആഭാസ സൃഷ്ടി സംപ്രേക്ഷണം ചെയ്യുന്നതിലൂടെ ആ അന്തസാണ് കടലെടുത്തു പോകുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്റെ വാക്കുകൾ ഫേസ്ബുക് പോസ്റ്റിൽ പങ്കുവെച്ച് കൊണ്ടാണ് ഡോ.തോമസ് ഐസക്കിന്റെ പോസ്റ്റ്. ”മുസ്ലിം വിരുദ്ധത നമ്മുടെ നാട്ടിലെ സൗഹാർദ്ദത്തിന് തകരാറുണ്ടാക്കുമെന്നല്ലാതെ മറ്റൊരു കാര്യവും ചെയ്യാൻവേണ്ടി പോകുന്നില്ല . ഇത് ഉത്തരേന്ത്യയല്ല, എല്ലാ മതവിഭാഗങ്ങളിലുള്ളവരും തൊട്ട് അയൽക്കാരായി കഴിയുന്ന നാടാണിത്, പെരുനാളും ഓണവും ക്രിസ്തുമസും വരുമ്പോൾ ഭക്ഷണം പങ്കുവെച്ചു കഴിക്കുന്നവർ. ആ കേരള സമൂഹത്തിന്റെ സുന്ദരമായ വ്യവസ്ഥയ്ക്ക് പോറലേൽപ്പിക്കുന്ന ഏതു സിദ്ധാന്തം ആരു കൊണ്ടുവന്നാലും പരാജയപ്പെടുകയേ ഉള്ളൂ”എന്ന സി കെ പത്മനാഭന്റെ വാക്കുകൾ ആണ് ഐസക് പങ്കുവെച്ചത്.

ALSO READ: കെ ബാലകൃഷ്ണൻ നമ്പ്യാരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

കേരള സ്റ്റോറിയെന്ന മാലിന്യം മലയാളിയുടെ പൂമുഖത്തേയ്ക്ക് ദൂരദർശനിലൂടെ ഒഴുക്കിവിട്ട് ഇവിടെയെന്തോ മലമറിച്ചു കളയാമെന്നു ചിന്തിക്കുന്ന രാഷ്ട്രീയ വൈകൃതത്തിന്റെ ഉടമകളോട് ഈ നാടിന് പറയാനുള്ളത് സി കെ പത്മനാഭൻ പറഞ്ഞു കഴിഞ്ഞുവെന്നും ഐസക് കുറിച്ചു.

സംഘികളുടെ വിഷസഞ്ചിയുടെ ദൃശ്യാവിഷ്കാരം മാത്രമാണ് കേരള സ്റ്റോറി. അത് പ്രചരിപ്പിക്കേണ്ടത് ദൂരദർശൻ വഴിയല്ല. അതിന് അവർക്ക് ചാനലുണ്ട്. അതും പോരെങ്കിൽ സിഡിയിലാക്കി വീടുവീടാന്തരം കൊടുക്കട്ടെ എന്നും ഐസക് പറഞ്ഞു.മതവിദ്വേഷം നാറുന്ന ഈ ദുർഗന്ധവസ്തു ദൂരദർശനിൽ കാണിക്കാൻ അനുവദിച്ചു കൂടാ എന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് വിറ്റുവരവ്; പൊതുമേഖലാ സ്ഥാപനങ്ങൾക്കാകെ മാതൃകയാകുകയാണ് കെൽട്രോൺ: മന്ത്രി പി രാജീവ്

ഡോ.തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്

“മുസ്ലിം വിരുദ്ധത നമ്മുടെ നാട്ടിലെ സൌഹാർദ്ദത്തിന് തകരാറുണ്ടാക്കുമെന്നല്ലാതെ മറ്റൊരു കാര്യവും ചെയ്യാൻവേണ്ടി പോകുന്നില്ല. ഇത് ഉത്തരേന്ത്യയല്ല. എല്ലാ മതവിഭാഗങ്ങളിലുള്ളവരും തൊട്ട് അയൽക്കാരായി കഴിയുന്ന നാടാണിത്. പെരുനാളും ഓണവും ക്രിസ്തുമസും വരുമ്പോൾ ഭക്ഷണം പങ്കുവെച്ചു കഴിക്കുന്നവർ. ആ കേരള സമൂഹത്തിന്റെ സുന്ദരമായ വ്യവസ്ഥയ്ക്ക് പോറലേൽപ്പിക്കുന്ന ഏതു സിദ്ധാന്തം ആരു കൊണ്ടുവന്നവർ പരാജയപ്പെടുകയേ ഉള്ളൂ”.
ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്റെ വാക്കുകളാണ്. കേരള സ്റ്റോറിയെന്ന മാലിന്യം മലയാളിയുടെ പൂമഖത്തേയ്ക്ക് ദൂരദർശനിലൂടെ ഒഴുക്കിവിട്ട് ഇവിടെയെന്തോ മലമറിച്ചു കളയാമെന്നു ചിന്തിക്കുന്ന രാഷ്ട്രീയ വൈകൃതത്തിന്റെ ഉടമകളോട് ഈ നാടിന് പറയാനുള്ളത് സി കെ പത്മനാഭൻ പറഞ്ഞു കഴിഞ്ഞു. നിങ്ങൾ പരാജയപ്പെടുകയേ ഉള്ളൂ. അല്ലാതെ ഒന്നും ഇവിടെ സംഭവിക്കാൻ പോകുന്നില്ല.
അത് സത്യം. പക്ഷേ, ഈ അധമവൃത്തിയ്ക്ക് ദൂരദർശനെ ഉപയോഗപ്പെടുത്തുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ തെമ്മാടിത്തരമാണ്. ബിജെപിയ്ക്ക് വർഗീയവിഷം ഒഴുക്കിക്കളിക്കാനുള്ള ഓവുചാലല്ല ദൂരദർശൻ. അതൊരു പൊതുസ്ഥാപനമാണ്. അതിനൊരു സാംസ്ക്കാരികാന്തസുണ്ട്. കേരള സ്റ്റോറി പോലൊരു ആഭാസ സൃഷ്ടി സംപ്രേക്ഷണം ചെയ്യുന്നതിലൂടെ ആ അന്തസാണ് കടലെടുത്തു പോകുന്നത്.
ഈ ചിത്രത്തിന്റെ തിരക്കഥ തന്നെയാണ് സംഘികൾ നാടുനീളെ മൈക്കുവെച്ചു കെട്ടി വിളിച്ചു കൂവുന്നത്. ആ വിഷസഞ്ചിയുടെ ദൃശ്യാവിഷ്കാരം മാത്രമാണ് കേരള സ്റ്റോറി. എന്നുവെച്ചാൽ ബിജെപിയുടെ നോട്ടീസും പോസ്റ്ററും ലഘുലേഖയും പോലൊരു പ്രചരണ വസ്തു. അത് പ്രചരിപ്പിക്കേണ്ടത് ദൂരദർശൻ വഴിയല്ല. അതിന് അവർക്ക് ചാനലുണ്ട്. അതും പോരെങ്കിൽ സിഡിയിലാക്കി വീടുവീടാന്തരം കൊടുക്കട്ടെ.
മതവിദ്വേഷം നാറുന്ന ഈ ദുർഗന്ധവസ്തു ദൂരദർശനിൽ കാണിക്കാൻ അനുവദിച്ചു കൂടാ. ചിത്രം പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് ദൂരദർശൻ പിന്മാറണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പു കമ്മിഷനും ഇടപെടണം. ദൂരദർശനെ വിലക്കണം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News