30 വർഷക്കാലത്തെ ഇന്ത്യയിലെ സാമ്പത്തിക വളർച്ച; ഡോ. തോമസ് ഐസക്കിന്റെ “സ്വകാര്യവൽക്കരണവും ശിങ്കിടിമുതലാളിത്തവും’ എന്ന പുസ്തകം പുറത്തിറങ്ങി

ഡോ. തോമസ് ഐസക്കിന്റെ “സ്വകാര്യവൽക്കരണവും ശിങ്കിടിമുതലാളിത്തവും’ എന്ന പുസ്തകം പുറത്തിറങ്ങി.സിഐടിയു സെക്രട്ടറി സ. ഇളമരം കരീം ആണ് പുസ്തകം പ്രകാശനം ചെയ്തത് 30 വർഷക്കാലത്തെ ഇന്ത്യയിലെ സാമ്പത്തിക വളർച്ച പരിശോധിക്കുന്ന 4 പുസ്തകങ്ങളിലെ ഒന്നാണ് ഇപ്പോൾ പുറത്തിറങ്ങിയത് എന്ന് ഫേസ്ബുക് പോസ്റ്റിൽ തോമസ് ഐസക് കുറിച്ചു. ‘30 നിയോലിബറൽ വർഷങ്ങൾ’ എന്നൊരു പുസ്തകം എഴുതുന്നതിനാണു തുടങ്ങിയത് എന്നും പുസ്തകത്തിന്റെ വലുപ്പം തന്നെ വായനക്കാരെ അകറ്റുമെന്ന് പലരും പറഞ്ഞതു കൊണ്ട് 4 പുസ്തകങ്ങളുടെ ഒരു പരമ്പരയാകാമെന്നു കരുതി എന്നും തോമസ് ഐസക് കുറിച്ചു.

ALSO READ: ‘ലോക സമസ്താ സുഖിനോ ഭവന്തു’, രാമക്ഷേത്രത്തിന് ആശംസ നേർന്ന കെഎസ് ചിത്രയെ വിമർശിച്ച് ശ്രീചിത്രൻ എംജെ

നിയോലിബറൽ അട്ടിമറി – ഇന്ത്യയുടെ കഥ, സ്വകാര്യവൽക്കരണവും ശിങ്കിടിമുതലാളിത്തവും, ആര് വളർന്നു? നിയോലിബറൽ വളർച്ചയും ജനങ്ങളും, പ്രതിരോധത്തിന്റെ രാഷ്ട്രീയവും ബദലിന്റെ പ്രാധാന്യവും എന്നിവയാണ് പുസ്തകങ്ങൾ. ഇവയിൽ ആദ്യത്തെ പുസ്തകമാണ് ‘സ്വകാര്യവൽക്കരണവും ശിങ്കിടിമുതലാളിത്തവും.

ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്

‘30 നിയോലിബറൽ വർഷങ്ങൾ’ എന്നൊരു പുസ്തകം എഴുതുന്നതിനാണു തുടങ്ങിയത്. കഴിഞ്ഞ 30 വർഷക്കാലത്തെ ഇന്ത്യയിലെ സാമ്പത്തിക വളർച്ച പരിശോധിക്കുന്ന ഈ പുസ്തകം 600 പേജെങ്കിലും വരുമെന്നു വ്യക്തമായി. പുസ്തകത്തിന്റെ വലുപ്പം തന്നെ വായനക്കാരെ അകറ്റുമെന്ന് പലരും പറഞ്ഞതു ശരിയാണെന്ന് എനിക്കും തോന്നി.
അതുകൊണ്ട് ഒരു പുസ്തകമായിട്ടു വേണ്ട, 4 പുസ്തകങ്ങളുടെ ഒരു പരമ്പരയാകാമെന്നു കരുതി. ഓരോ പുസ്തകവും ഏതാണ്ട് 150 പേജ് വരും.
(1) നിയോലിബറൽ അട്ടിമറി – ഇന്ത്യയുടെ കഥ
(2) സ്വകാര്യവൽക്കരണവും ശിങ്കിടിമുതലാളിത്തവും
(3) ആര് വളർന്നു? നിയോലിബറൽ വളർച്ചയും ജനങ്ങളും
(4) പ്രതിരോധത്തിന്റെ രാഷ്ട്രീയവും ബദലിന്റെ പ്രാധാന്യവും
ഇവയിൽ ആദ്യത്തെ പുസ്തകമായി “സ്വകാര്യവൽക്കരണവും ശിങ്കിടിമുതലാളിത്തവും” പുറത്തിറങ്ങി. ചിന്തയാണ് പ്രസാധകർ. 130 രൂപയാണ് വില. സിഐടിയു സെക്രട്ടറി സ. ഇളമരം കരീം ആണ് പുസ്തകം പ്രകാശനം ചെയ്തത്. സിഐടിയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റി ആയിരുന്നു സംഘാടകർ. പത്തനംതിട്ടയിലെ ട്രേഡ് യൂണിയനുകൾ പ്രകാശനത്തിനു മുമ്പുതന്നെ 500 കോപ്പി വിറ്റു. 500-നുകൂടി ഓർഡർ നൽകി.
പൊതുമേഖലാ സംരക്ഷണം ഇന്ത്യയിലെ ഇന്നത്തെ ജനകീയ പോരാട്ടങ്ങളുടെ ഒരു മുഖ്യമുഖമാണ്. കോൺഗ്രസും ബിജെപിയും മറ്റുപല പ്രമുഖ പ്രാദേശിക പാർടികളും സ്വകാര്യവൽക്കരണത്തിന്റെ വക്താക്കളാണ്. പക്ഷേ, കക്ഷി ഭേദമന്യേ തൊഴിലാളികൾ ഈ നീക്കങ്ങളെ ചെറുക്കുകയാണ്. ലക്ഷ്യമിട്ടതിന്റെ അടുത്തെങ്ങും ഭരണപാർടികൾക്കു സ്വകാര്യവൽക്കരണം നടപ്പാക്കാനായിട്ടില്ല. വർഗീയഭ്രാന്തിന്റെ അകമ്പടി ഉണ്ടായിട്ടും മോദി സർക്കാരിനുപോലും വിചാരിച്ച വേഗതയിൽ പൊതുമേഖലയെ വിറ്റുതുലയ്ക്കാൻ കഴിഞ്ഞിട്ടില്ല.
പൊതുമേഖലയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം വരാൻപോകുന്ന ലോകസഭാ തെരഞ്ഞെടുപ്പ് വിധി നിർണ്ണായകമാണ്. ബാങ്കിംഗ്, ഇൻഷ്വറൻസ് തുടങ്ങിയ മേഖലകളടക്കം അട്ടിമറിയുടെ തെല്ലത്തുവന്നു കാര്യങ്ങൾ നിൽക്കുകയാണ്. തെരഞ്ഞെടുപ്പു പ്രമാണിച്ച് ഒരു താൽക്കാലികവിരാമത്തിലാണു ഭരണവർഗം.
പൊതുമേഖലയെ സംരക്ഷിക്കുന്നതിന് ഒറ്റമാർഗ്ഗമേയുള്ളൂ. ബിജെപി തോൽക്കണം. ഇന്ത്യാ ബ്ലോക്ക് അധികാരത്തിൽവരണം. പക്ഷേ, കോൺഗ്രസാണ് സ്വകാര്യവൽക്കരണത്തിനു തുടക്കമിട്ടത്. അതുകൊണ്ട് ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തെന്നപോലെ ശക്തമായ ഇടതുപക്ഷ സാന്നിദ്ധ്യം പാർലമെന്റിൽ അനിവാര്യമാണ്. ഇത്തരമൊരു പ്രചാരണത്തിനുള്ള ചിട്ടയായ വസ്തുതകളും കണക്കുകളും ഈ പുസ്തകത്തിൽ ഉണ്ട്.

ALSO READ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിൽ നിന്ന് ഇന്നാരംഭിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News