ഇന്ത്യയിൽ ആദ്യമായി ധനകാര്യ അടിയന്തരാവസ്ഥയുടെ ഭീഷണി കേന്ദ്ര സർക്കാർ ഒരു സംസ്ഥാനത്തിനു നേരെ ഉയർത്തുകയാണ് ; തോമസ് ഐസക്

ഇന്ത്യയിൽ ആദ്യമായി ധനകാര്യ അടിയന്തരാവസ്ഥയുടെ ഭീഷണി കേന്ദ്ര സർക്കാർ ഒരു സംസ്ഥാനത്തിനു നേരെ ഉയർത്തുകയാണെന്ന് ഡോ.തോമസ് ഐസക്. ഫേസ്ബുക് പോസ്റ്റിലാണ് അദ്ദേഹം  ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 360-ാം വകുപ്പ് പ്രകാരമുള്ള ഒരു സ്ഥിതി വിശേഷം സംസ്ഥാനത്തു നിലവിലുണ്ടോ എന്നതു സംബന്ധിച്ചു പഠിക്കാൻ ഗവർണ്ണർ തീരുമാനിച്ചിരിക്കുകയാണെന്നും അതിന് ഒരു അഞ്ചാംപത്തിക്കാരൻ കോൺഗ്രസ് നേതാവ് അദ്ദേഹത്തിനു നൽകിയ നിവേദനം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ചിരിക്കുകയാണെന്നും തോമസ് ഐസക് കുറിച്ചു. അതിനു മുഖ്യമന്ത്രി മറുപടി നൽകിക്കഴിഞ്ഞു എന്നും കിട്ടുന്ന നിവേദനമൊക്കെ സംസ്ഥാന സർക്കാരിന് അയച്ചാൽ മറുപടി നൽകാനുള്ള ബാധ്യതയൊന്നും സർക്കാരിനില്ലയെന്നും തോമസ് ഐസക് പറഞ്ഞു.

ALSO READ: തട്ടികൊണ്ടുപോയ ആറ് വയസുകാരിയെ നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് മുഖ്യമന്ത്രി; സഹോദരനും കുട്ടിക്കും നവകേരള സദസിന്റെ ആദരം

കേരളത്തിലെ ധനപ്രതിസന്ധി കേന്ദ്രത്തിന്റെ ബോധപൂർവ്വമുള്ള ഒരു സൃഷ്ടിയാണെന്നും തോമസ് ഐസക് പറഞ്ഞു.കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ തിരുവനന്തപുരത്തെ കുപ്രസിദ്ധമായ പ്രസംഗത്തിനു ശേഷമാണ് ഗവർണ്ണറുടെ നീക്കമെന്നതു പ്രത്യേകം പ്രസ്താവ്യമാണെന്നും കേന്ദ്രത്തിന്റെ വെറും പാവയാണ് ഗവർണ്ണർ എന്നും തോമസ് ഐസക് കുറിച്ചു.

ALSO READ: എംപി പദവിയില്‍ നിന്നും ഒഴിവാക്കി; മഹുവ മൊയ്ത്ര സുപ്രീം കോടതിയിലേക്ക്

ധനകാര്യ ബാധ്യത വരുത്തുന്ന എല്ലാ നിയമങ്ങൾക്കും പ്രസിഡന്റിന്റെ മുൻകൂർ അനുവാദം വേണം.സംസ്ഥാന സർക്കാർ ജീവനക്കാർക്കും ക്ഷേമാനുകൂല്യം ലഭിക്കുന്ന പാവപ്പെട്ടവർക്കുമായിരിക്കും ഏറ്റവും വലിയ തിരിച്ചടി നേരിടുക. ഇത്തരമൊരു സ്ഥിതിവിശേഷം ഒഴിവാക്കണമെങ്കിൽ കക്ഷി-രാഷ്ട്രീയ ഭേദമന്യേ ധനകാര്യ വിന്യാസത്തിൽ കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കുന്നതിനും ധന അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള കുത്സിത നീക്കങ്ങൾക്കെതിരായും മുഴുവൻ കേരളീയരും ഒന്നിച്ച് അണിചേരുക എന്നും തോമസ് ഐസക് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News