ഇ ഡി സമൻസ്; തോമസ് ഐസക്കും കിഫ്‌ബിയും സമർപ്പിച്ച ഹർജി വേനലവധിക്ക് ശേഷം പരിഗണിക്കും

ഇ ഡി സമൻസ് ചോദ്യംചെയ്ത് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും കിഫ്ബി അധികൃതരും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി വേനലവധിക്ക് ശേഷം പരിഗണിക്കുന്നതിനായി മാറ്റി . ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ എന്തിനാണ് വീണ്ടും സമൻസ് അയച്ചത് എന്ന് ഇ ഡി വ്യക്തമാക്കണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചതായി ഇ ഡി കോടതിയെ അറിയിച്ചു. തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.

Also Read: ഡിഎൽഎഫ് ഭൂമി ഇടപാടിൽ റോബർട്ട് വാധ്രക്ക് ബിജെപി കോഴ നൽകിയ വിഷയം; പ്രതിരോധത്തിലായി കേരളത്തിലെ കോൺഗ്രസ്-ബിജെപി നേതൃത്വം

ഹർജി നിലനിൽക്കേ രണ്ടാമതും സമൻസ് അയച്ച ഇഡി നടപടിയാണ് തോമസ് ഐസക് കോടതിയിൽ ചോദ്യം ചെയ്തത് . വിഷയത്തിൽ ഇ ഡി യോട് കോടതി വിശദീകരണം തേടിയിരുന്നു. ജസ്റ്റിസ് ടി ആർ രവി അധ്യക്ഷനായ സിംഗിൾ ബഞ്ചാണ് കേസ് പരിഗണിച്ചത്.

Also Read: ഇന്നസെൻ്റേട്ടൻ്റെ കളിതമാശകളുടെ ഓളമില്ലാതെ ഒരു തെരഞ്ഞെടുപ്പങ്കം മുറുകുകയാണ്: മന്ത്രി ആർ ബിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News