കിനാലൂരില്‍ ഭൂമിയുണ്ടല്ലോ, ഇനിയത് തലയില്‍ ചുമന്ന് ദില്ലിയില്‍ക്കൊണ്ട് കൊടുക്കണോ?; എയിംസ് വിഷയത്തില്‍ സുരേഷ്‌ഗോപിയ്ക്ക് മറുപടിയുമായി ഡോ. ടി.എം. തോമസ് ഐസക്

കേരളത്തിലെ എയിംസിനായി കിനാലൂരില്‍ സര്‍ക്കാര്‍ ഭൂമിയുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് പറയുന്ന സുരേഷ്‌ഗോപി ഭൂമി തലയില്‍ ചുമന്ന് ദില്ലിയില്‍ക്കൊണ്ട് കൊടുക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് മുന്‍ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കേരളത്തിന് ബജറ്റില്‍ എയിംസ് അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് സുരേഷ്‌ഗോപി നടത്തിയ പ്രതികരണത്തിന് മറുപടിയായാണ് ഐസക് പ്രതികരിച്ചത്. സുരേഷ്‌ഗോപിയ്ക്ക് കേരളത്തെക്കുറിച്ച് വലിയ ഗ്രാഹ്യമില്ല അതുകൊണ്ടാണ് നിരന്തരമായി എയിംസിന് സര്‍ക്കാര്‍ ഭൂമിയേറ്റെടുത്ത് നല്‍കണമെന്ന് പറയുന്നത്.-അദ്ദേഹം പറഞ്ഞു. കേരളത്തെ പൂര്‍ണമായും അവഗണിച്ചും കേരളത്തിന്റെ താല്‍പര്യങ്ങളെ നിഷേധിച്ചുമുള്ള ബജറ്റാണ് കേന്ദ്രം നടത്തിയത്.

ALSO READ: ‘കേരളത്തെ വകവരുത്തുന്നതാണ് കേന്ദ്ര ബജറ്റ്’: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തെ സഹായിക്കുന്നതിനായി റബറിന്റെ താങ്ങുവിലയെക്കുറിച്ചോ, മല്‍സ്യമേഖലയ്ക്ക് പ്രത്യേക പദ്ധതികള്‍ നല്‍കുന്നതിനെക്കുറിച്ചോ, സംസ്ഥാനം നേരിടുന്ന കടലാക്രമണത്തെക്കുറിച്ചോ കേന്ദ്രം മിണ്ടുന്നില്ല. സംസ്ഥാനം നേരിടുന്ന വന്യമൃഗ ശല്യം പ്രതിരോധിക്കാനും കേന്ദ്ര പദ്ധതിയില്ല ഐസക് പറഞ്ഞു. തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളെ കൂട്ടുപിടിച്ചു മാത്രം ഭരിക്കാം എന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത.് പക്ഷേയത്, ശക്തമായ പ്രതിഷേധം വിളിച്ചുവരുത്തും. ധനകാര്യ കമ്മിഷന്‍ ചര്‍ച്ചയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നുചേര്‍ന്ന് കേന്ദ്രത്തിനെതിരെ നിലപാടെടുത്താല്‍ അവര്‍ എന്തു ചെയ്യും? ഫെഡറല്‍ സംവിധാനത്തോടുള്ള ഒരു ഭീഷണിയായാണ്് തങ്ങളീ ബജറ്റിനെ കാണുന്നതെന്നും തുടര്‍ന്ന് ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News