നമ്മുടെ യാത്ര ഒരുമിച്ച് ആണോ എന്ന് പരിശോധിക്കണമെന്ന് ലത്തീൻ അതിരൂപത മേജർ ആർച്ച് ബിഷപ് തോമസ് ജെ നെറ്റോ.സമൂഹത്തിൽ നിലനിൽക്കുന്ന അനീതിയെ ഒരുമിച്ച് ചോദ്യം ചെയ്യാൻ നമുക്ക് സാധിക്കുന്നുവോ? എന്നും അദ്ദേഹം ചോദിച്ചു. ദുഖവെള്ളിയോട് അനുബന്ധിച്ച് നടന്ന ചടങ്ങുകളിലെ സമാപന സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: ദേശാഭിമാനി മുന്‍ ചീഫ് റിപ്പോര്‍ട്ടര്‍ ബിജി കുര്യന്‍ അന്തരിച്ചു
മണിപ്പൂരിലും ഉത്തരേന്ത്യയിലും ക്രൈസ്തവർക്കെതിരെ അതിക്രൂര അക്രമം അന്തകാര ശക്തികളിൽ നിന്ന് ഉണ്ടാകുന്നു.അധികൃതരിൽ നിന്ന് ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ല.ഇവർക്കെതിരെ നിലപാട് എടുക്കേണ്ടതിന്റെ ആവശ്യകത നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യം ഒറ്റയ്ക്കല്ല ഈ യാത്ര നടത്തുന്നത്.തുല്യദുഖം അനുഭവിക്കുന്നവർക്കൊപ്പമാണ്. സി എ എ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു.മതാധിപത്യ സങ്കുചിത മനോഭാവം വളർത്തിക്കൊണ്ടു വരാൻ ശ്രമിക്കുന്നത് കാണണം. ഇക്കാര്യത്തിൽ സഹോദരന്മാർക്ക് ഒപ്പം നിൽക്കാൻ കഴിയണം. മതാധിഷ്ഠിത വിവേചനം നല്ലതല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: മുക്താർ അൻസാരിക്ക് ജയിലിൽ വിഷം നൽകി; ആരോപണവുമായി മകൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here