മന്ത്രിസ്ഥാനത്തില്‍ അനിശ്ചിതത്വം എന്താണെന്ന് അറിയില്ലെന്ന് തോമസ് കെ തോമസ്

THOMAS K THOMAS

മന്ത്രിസ്ഥാനത്തില്‍ അനിശ്ചിതത്വം എന്താണെന്ന് തനിക്ക് അറിയില്ലെന്നും കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും തോമസ് കെ തോമസ്

ALSO READ:  മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റ് രണ്ടു കാറുകളിൽ ഇടിച്ചു

പവാര്‍ ജീ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. എനിക്ക് എന്തെങ്കിലും അയോഗ്യതയുണ്ടോ എന്ന് പറയേണ്ടത് ജനമാണ്. എനിക്കെതിരെ നല്‍കിയ കള്ള കേസുകള്‍ പിന്‍വലിക്കേണ്ട വന്ന സാഹചര്യമാണുള്ളത്. പാര്‍ട്ടി ഔദ്യോഗികമായി മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ദില്ലിയിലെ 5000 കോടിയുടെ മയക്കുമരുന്ന് വേട്ട: മുഖ്യസൂത്രധാരന്‍ തുഷാര്‍ ഗോയലിന് കോണ്‍ഗ്രസ് ബന്ധം

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കൊണ്ടാകാം മന്ത്രിസ്ഥാനം വൈകുന്നത്. ഈ സാഹചര്യത്തില്‍ മലയാള മനോരമയില്‍ വന്ന വാര്‍ത്ത അസ്വാഭാവികം. ഒരാഴ്ചയ്ക്കുള്ളില്‍ രാഷ്ട്രീയ സാഹചര്യം മാറും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News