ഇംഗ്ലണ്ട് പുരുഷ ഫുട്ബാൾ ടീമിന്റെ മുഖ്യ പരിശീലകനായി തോമസ് ടുച്ചലിനെ നിയമിച്ചു. ഫുട്ബാൾ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ആന്റണി ബാരി ടുച്ചൽ അസിസ്റ്റന്റായും എത്തും.
ALSO READ; ഇനി ഞാൻ പഠിപ്പിക്കാം! പരാസ് മാംബ്ര മുംബൈ ഇന്ത്യൻസിന്റെ പുതിയ ബൗളിംഗ് കോച്ച്
ഗാരെത്ത് സൗത്ത്ഗേറ്റ് രാജിവെച്ചുപോയ ഒഴിവിലേക്കാണ് തോമസ് ടുച്ചൽ എത്തുന്നത്. പതിനെട്ട് മാസം നീണ്ടുനിൽക്കുന്ന കരാറിലാണ് അദ്ദേഹം ഒപ്പുവെച്ചിരിക്കുന്നത്. ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് വരുന്ന മൂന്നാമത്തെ ബ്രിട്ടീഷ് പൗരനല്ലാത്ത വ്യക്തി കൂടിയാണ് ടുച്ചൽ. ഗാരെത്ത് രാജിവെച്ചതോടെ ഇടക്കാല പരിശീലകനായി ലീ കാർസ്ലി ചുമതലയേറ്റിരുന്നെങ്കിലും സ്ഥിര പരിശീലകനാകാൻ തനിക്ക് താൽപ്പര്യം ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തോമസ് ടുച്ചലിന്റെ പേര് എഫ്എ പരിഗണിച്ചത്.
ടുച്ചൽ ഇതിന് മുൻപ് പിഎസ്ജി, ബയേൺ മ്യൂണിക്ക്, ഡോർട്മുണ്ട് എന്നിവർക്കായി പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ പരിശീലന മികവിൽ പിഎസ്ജിയും ബയേൺ മ്യൂണിക്കും ലീഗ് ജേതാക്കളും ഡോർട്മുണ്ട് ജർമൻ കപ്പും നേടിയിട്ടുണ്ട്. എന്നാൽ ചെൽസിയിലെ അദ്ദേഹത്തിന്റെ പരിശീലനമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.2021-ൽ ചുമതലയേറ്റ് മാസങ്ങൾക്കുള്ളിൽ ബ്ലൂസിനെ ചാമ്പ്യൻസ് ലീഗ് ജയത്തിലേക്ക് നയിച്ച അദ്ദേഹം ലണ്ടൻ ക്ലബ്ബിനൊപ്പം യുവേഫ സൂപ്പർ കപ്പും ക്ലബ് ലോകകപ്പും നേടിയിരുന്നു. ഇംഗ്ലണ്ട് ടീമിനെ ലീഡ് ചെയ്യാൻ സാധിക്കുന്നതിൽ തനിക്ക് വളരെ അഭിമാനമുണ്ടെന്ന് ടുച്ചൽ പ്രതികരിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here