തൊണ്ടിമുതൽ കേസിൽ വിചാരണ നേരിടുമെന്നും നിയമപരമായി ചെയ്യാവുന്ന കാര്യം ചെയ്യുമെന്നും ആൻ്റണി രാജു. അപ്പീൽ തള്ളിയതിൽ യാതൊരു ആശങ്കയുമില്ലെന്നും അന്തിമവിജയം തനിക്ക് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്താണ് കള്ളക്കേസ് ഉണ്ടാക്കിയത്. വിധി പകർപ്പ് കിട്ടിയശേഷം ആവശ്യമെങ്കിൽ റിവ്യൂവിന് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; വിചാരണക്കോടതിയിലെ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം
‘2021 ൽ ചിലർ ബോധപൂർവ്വം മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചപ്പോൾ നിയമപരമായി നേരിട്ടു. തൻ്റെ കാരണം കൊണ്ട് കേസ് നീണ്ട് പോയിട്ടില്ല. വേട്ടയാടുംതോറും ശക്തികൂടും. നിയമത്തിന്റെ പാതയിലൂടെ സന്ദർശിക്കൂ. കോടതി വിധിയെപ്പറ്റി ആശങ്കയില്ല. വിചാരണ നേരിടും. രാഷ്ട്രീയ വിരോധം തീർക്കാൻ ഉമ്മൻചാണ്ടി സർക്കാർ പുനരന്വേഷണത്തിന് ഉത്തരവിടുകയാണ് ചെയ്തത്.
Also read: അറേബ്യയിലെ മുഴുവന്‍ സുഗന്ധ തൈലമിട്ട് കഴുകിയാലും സന്ദീപ് വാര്യരുടെ കൈയിലെ കറ കളയാനാകില്ല: എ കെ ബാലന്‍
നിയമ സ്ഥാനാർത്ഥിത്വം റദ്ദാക്കൽ ആയിരുന്നു ലക്ഷ്യം. തന്നെ മന്ത്രിസ്ഥാനത്തുനിന്നും മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വീണ്ടും കേസ് ഉയർത്തിക്കൊണ്ടുവന്നത്. അതിനെ നേരിടാനാണ് താൻ കോടതിയെ സമീപിച്ചത്. അതിൽ ഞാൻ വിജയിച്ചു. നിയമപരമായി മുന്നോട്ടു പോയാൽ നീതി എന്റെ ഭാഗത്തായിരിക്കും. വിചാരണ നേരിടാൻ 2006 മുതൽ തയ്യാറായിരുന്നു. വിധി പഠിച്ചശേഷം കൂടുതൽ പ്രതികരിക്കാം’- ആൻറണി രാജു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here