ഉദ്‌ഘാടനത്തിനെത്തിയ ‘തൊപ്പി’യെ കാണാൻ വൻ ജനാവലി; കട ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തു

മലപ്പുറത്ത് തുണിക്കടയുടെ ഉദ്‌ഘാടകനായി യൂട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദ് എത്തിയതോടെ വൻജനാവലി തടിച്ചുകൂടിയതില്‍ കേസെടുത്ത് പൊലീസ്. ഗതാഗത തടസം സൃഷ്‌ടിച്ച പേരിലാണ് കട ഉടമകൾക്കെതിരെ കേസ് എടുത്തത്. ഇന്നലെ വൈകുന്നേരം മലപ്പുറം ഒതുക്കുങ്ങലിലെ തുണിക്കട ഉദ്ഘാടനം ചെയ്യാനാണ് ‘തൊപ്പി’ എത്തിയത്. ഇയാളെ കാണാൻ നിരവധിപേ‌ർ തടിച്ചുകൂടിയിരുന്നു. ജനം ഒ‍ഴുകിയെത്തിയതോടെ ഗതാഗത തടസമുണ്ടാവുകയും നാട്ടുകാ‌ർ പ്രതിഷേധിക്കുകയും ചെയ്തു. ഇതിനെത്തുടർന്നാണ് കടമ ഉടമകൾക്കെതിരെ കേസെടുത്തത്.

ALSO READ: കളമശേരി സ്‌ഫോടനം; മകൾക്ക് അരികിൽ അമ്മയ്ക്കും അന്ത്യവിശ്രമം

തൊപ്പിക്കെതിരെ ഇതിനു മുൻപും ഗതാഗത തടസ്സം സൃഷ്‌ടിച്ച പേരിൽ കേസെടുത്തിട്ടുണ്ട്. ജൂണിൽ മലപ്പുറം വളാഞ്ചേരിയിൽ ഒരു ഉദ്‌ഘാടനത്തിനെത്തിയ തൊപ്പി ഗതാഗത തടസം സൃഷ്ടിക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്‌തിരുന്നു. ഇതേ തുടര്‍ന്നാണ് അന്ന് കേസെടുത്തത്.

ALSO READ: തിരുവല്ല കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പ്; വിപ്ലവ ഗാനം പാടി ആഘോഷിച്ച് സി ജെ കുട്ടപ്പന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News