തൊപ്പി തെളിവുകൾ നശിച്ചതായി പൊലീസിന് സംശയം; വാതിൽ ചവിട്ടിപ്പൊളിച്ചതിന് പിന്നിൽ

പൊതുവേദിയില്‍ അശ്ലീല പദപ്രയോഗം നടത്തിയെന്ന കേസിൽ അറസ്റ്റിലായ യൂട്യൂബറുമായ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദ് തൻ്റെ ലാപ് ടോപ്പിൽ നിന്നും തെളിവുകൾ നശിപ്പിച്ചതായി പൊലീസിന് സംശയം. തൊപ്പിയുടെ ലാപ്ടോപ്പും മൊബൈലും പൊലീസ് പരിശോധിച്ച് വരികയാണ്. ഇതിനിടെ തൊപ്പിക്കെതിരെ സ്ത്രീകൾ പരാതി നൽകിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Also Read: ജാമ്യമെടുക്കാൻ ആളെത്തിയില്ല; തൊപ്പി പൊലീസ് സ്റ്റേഷനിൽ തുടരുന്നു

വ്യാഴാഴ്ച അർധരാത്രിയാണ് കൊച്ചിയിലെത്തി പോലീസ് തൊപ്പിയെ കസ്റ്റഡിയിൽ എടുത്തത്. സുഹൃത്തിന്റെ താമസസ്ഥലത്ത് കഴിയുകയായിരുന്നു ഇയാൾ. പലതവണ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Also Read: ‘ജീൻസും ഷർട്ടുമിട്ട ഹിജാബ് ഗേൾ’, ചിത്രത്തിന് പിന്നിലെ വസ്തുത വെളിവാകുന്നു

പൊലീസ് പിടികൂടാൻ എത്തിയ സമയത്തും തൊപ്പി യൂട്യൂബിൽ ലൈവ് പോയിരുന്നു. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിക്കുകയായിരുന്നു എന്നാണ് തൊപ്പിയുടെ ആരോപണം. എന്നാൽ, വാതിൽ തുറക്കാൻ കഴിയുന്നില്ലെന്നും ചവിട്ടിപ്പൊളിക്കുകയെ വഴിയുള്ളൂ എന്നും തൊപ്പി പറയുന്നത് വീഡിയോയിൽ കേൾക്കാൻ സാധിക്കും. ലാപ്ടോപ്പിലെ തെളിവുകൾ നശിപ്പിക്കാൻ ഇയാൾ നടത്തിയ നാടകമാണോ ഇതെന്നാണ് പൊലീസിൻ്റെ സംശയം.

തെളിവുകൾ നശിപ്പിക്കുന്നത് കണക്കിലെടുത്താണ് തൊപ്പിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വ്യക്തമാക്കി. അതേ സമയം തൊപ്പിയെ വെള്ളിയാഴ്ച രാവിലെ വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.  ജാമ്യമില്ലാ വകുപ്പുകളൊന്നും തൊപ്പിക്കെതിരെ ചുമത്തിയിട്ടില്ല. അതിനാൽ ആരെങ്കിലും വന്നാൽ വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News