പത്തനംതിട്ട ജില്ലയിലെ മണിമല നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക; മുന്നറിയിപ്പ്

Mani Mala River

മണിമല നദിയിലെ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു.

കേന്ദ്ര ജലകമ്മീഷന്റെ (CWC) പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷൻ (മഞ്ഞ അലർട്ട്), സംസ്ഥാന ജലസേചന വകുപ്പിൻറെ വള്ളംകുളം (Thondra) സ്റ്റേഷൻ (ഓറഞ്ച് അലർട്ട്) എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടകരമായ നിരപ്പിലെത്തിയിരിക്കുന്ന സാഹചര്യത്തിൽ നദിക്കരയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.

Also Read: സംസ്ഥാനത്ത് മഴ കനക്കുന്നു, ജാഗ്രത; വിവധ ജില്ലകളില്‍ അലര്‍ട്ടുകള്‍

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

Also Read: കനത്തമഴയിലും ശബരിമലയിൽ തീർഥാടക പ്രവാ​ഹം

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ വിവിധ ജില്ലകളില്‍ അലര്‍ട്ടുകള്‍. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.

കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ / ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration