ചൂരൽമല ദുരന്തം അസത്യ പ്രചരണം നടത്തുന്നവർ അതു പിൻവലിച്ച് സമൂഹത്തോട് മാപ്പ് പറയണം; മന്ത്രി മുഹമ്മദ് റിയാസ്

P A Muhammed Riyas

വയനാട് ദുരന്തത്തെ സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ് മലയാള വാർത്താ മാധ്യമങ്ങൾ. മെമ്മോറാണ്ടത്തിനെ ചെലവാക്കി മാറ്റി അസത്യം പ്രചരിപ്പിക്കുന്നതിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. ചൂരൽമല ദുരന്തം അസത്യ പ്രചരണം നടത്തുന്നവർ അതു പിൻവലിച്ച് സമൂഹത്തോട് മാപ്പ് പറയണം എന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

Also Read: വയനാട് ദുരന്തത്തിലും മാധ്യമങ്ങളുടെ മുതലെടുപ്പ്; ദുരന്തത്തില്‍ ഭീമന്‍ ചിലവെന്ന് വ്യാജ വാർത്ത

സംസ്ഥാന സര്‍ക്കാര്‍ ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിന് അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സമര്‍പ്പിച്ച മെമ്മോറാണ്ടത്തിനെയാണ് വളച്ചൊടിച്ച് അസത്യം പ്രചരിപ്പിക്കാൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നത്. പ്രതീക്ഷിത കണക്കുകളടെ അടിസ്ഥാനത്തില്‍ ദുരന്തത്തിന്റെ ആദ്യഘട്ടത്തില്‍ തയ്യാറാക്കി സമര്‍പ്പിക്കുന്ന മെമ്മോറാണ്ടം ചെലവഴിച്ച തുകയുടെ ബില്ല് അല്ല. മെമ്മറാണ്ടം കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ച ശേഷം അധിക ധനസഹായം അനുവദിക്കുന്നതാണ് രീതി. ഇത് അറിയാമായിരുന്നിട്ടും അസത്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുകയാണ് കേരളത്തിലെ ഗീബൽസുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News