ടിക്കറ്റ് എടുത്തവർ വിഷമിക്കണ്ട! കാര്യവട്ടം ഗ്രീൻഫീൽഡിലെ മത്സരം കാണാൻ ടിക്കറ്റ് എടുത്തവർ പണം തിരികെ കിട്ടാൻ ചെയ്യേണ്ടത്

മഴമൂലം കഴിഞ്ഞ ദിവസം ഉപേക്ഷിച്ച അഫ്ഗാനിസ്ഥാന്‍ – ദക്ഷിണാഫ്രിക്ക ലോകകപ്പ് സന്നാഹ മത്സരത്തിന് ടിക്കറ്റ് എടുത്തവരുടെ പണം റീഫണ്ട് ചെയ്യുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്‌സരമാണ് മഴ മുടക്കിയത്. ഇതോടെ നിരവധി ആരാധകരും നിരാശയിലായി.

ALSO READ:ഇന്ത്യയുടെ ആദ്യ ലോകകപ്പ് സന്നാഹമത്സരം ഇന്ന് നടക്കും

ടിക്കറ്റിനായി മുടക്കിയ പണം റീഫണ്ട് ചെയ്യുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസ്താവനയിറക്കി . ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 7-10 ദിവസത്തിനുള്ളില്‍ ടിക്കറ്റ് എടുക്കാനായി ചെലവായ തുക അവരുടെ അക്കൗണ്ടിലെത്തും. ഓഫ്‌ലൈന്‍ വഴി ടിക്കറ്റെടുത്തവര്‍ക്കും പണം തിരികെ നല്‍കും. കേടുപാടുകള്‍ വരുത്താതെ ടിക്കറ്റ് എടുത്ത സെന്ററില്‍ കൊണ്ട് പോയി കാണിക്കുകയാണെങ്കിൽ പണം തിരികെ നല്‍കുമെന്നും കെസിഎ പറഞ്ഞു.

ALSO READ:മുൻ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ പിതാവ് നിര്യാതനായി

അതേസമയം ഇനി മൂന്ന് മത്സരങ്ങള്‍ കൂടി ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഉണ്ട് . ഇന്ന് നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയക്കെതിരെ കളിക്കും. ഒക്ടോബര്‍ രണ്ടിന് ന്യൂസിലന്‍ഡ് – ദക്ഷിണാഫ്രിക്ക മത്സരവും ഗ്രീന്‍ഫീല്‍ഡിലാണ് നടക്കുന്നത്. തൊട്ടടുത്ത ദിവസം ഇന്ത്യ, നെതര്‍ലന്‍ഡ്‌സിനേയും നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News