കുടുംബവിരുന്നിലെത്തിയവര്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു, വിഷമുള്ള മഷ്‌റൂം ഉപയോഗിച്ചത് അറിയാതെയെന്ന് യുവതി

ഓസ്ട്രേലിയയിൽ കുടുംബവിരുന്നിൽ പങ്കെടുത്തവര്‍ ഭക്ഷ്യവിഷബാധ മൂലം മരിക്കാനിടയായ സംഭവം മനഃപൂർവമല്ലെന്ന് യുവതി. ഭക്ഷണത്തിൽ വിഷമുള്ള മഷ്‌റൂം അബദ്ധവശാൽ ചേർത്തുപോയെന്നും പ്രിയപ്പെട്ടവരെ കൊലപ്പെടുത്താൻ ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും എറിൻ പറ്റേഴ്സൺ പൊലീസിനോട് പറഞ്ഞു.ബീഫ് വെല്ലിങ്ടൺ എന്ന വിഭവം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. മെൽബണിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള ലിയൻഗാത്തയിൽ കാണുന്ന ഡെത്ത് ക്യാപ് പാചകത്തിനിടെ ചേർത്തതാണ് മരണത്തിന് കാരണം. മറ്റ് മഷ്റൂമുകൾക്കൊപ്പം കടയിൽ നിന്നും വാങ്ങി സൂക്ഷിച്ചിരുന്നവയാണ് ഇവയെന്നും വിഷമുണ്ടെന്ന് അറിയില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു.

also read :ശ്രീപത്മനാഭന്‍റെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണനാണയങ്ങള്‍ പുറത്തിറക്കുന്നു

എറിന്റെ മുൻഭർത്താവിന്റെ മാതാപിതാക്കളും മറ്റൊരു ബന്ധുവുമാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. എറിൻ തന്നെയാണ് ഭക്ഷണം പാകം ചെയ്തത്.എന്നാല്‍ ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ നാല് പേർക്കും ശാരീരിക അസ്വസ്ഥകൾ തുടങ്ങി. തുടര്‍ന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവരുടെ നില ഗുരുതരമായി.

ഭക്ഷണം കഴിച്ച് നാല് പേർ ഗുരുതരാവസ്ഥയിലായെങ്കിലും എറിനിന് ആരോഗ്യപരമായി കുഴപ്പങ്ങൾ കാണാത്തതോടെയാണ് അന്വേഷണം യുവതിയിലേക്ക് എത്തുന്നത്. എന്നാൽ ഭക്ഷണം കഴിച്ച ശേഷം തനിക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്നും ചികിത്സ നേടിയെന്നും എറിൻ പറഞ്ഞു.

also read :നവവധുവിനെ വെടിവെച്ച് കൊന്നു; ഭർത്താവായ സൈനികന്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News