നിപ വൈറസ് സാഹചര്യത്തിൽ സമ്പർക്കബാധിത സ്ഥലങ്ങൾ സന്ദർശിച്ചവർ സ്വയം ക്വാറന്റയിനിൽ പോകണമെന്ന് അറിയിപ്പ്. സെപ്തംബർ 8 നു ഉച്ചക്ക് 12.30 മുതൽ 1.30 വരെയുള്ള ജുമാ നമസ്‍കാരത്തിനായി വടകര പഴയ ബസ് സ്റ്റാൻഡിനു സമീപമുള്ള ജുമാ മസ്ജിദ് സന്ദർശിച്ചവർ, സെപ്റ്റംബർ 10 നു രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ വടകര ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയവർ, അന്നേ ദിവസം രാത്രി 9.30 മുതൽ 10 വരെ കോഴിക്കോട് കാരപറമ്പ് റിലയൻസ് സ്മാർട്ട് പോയിന്റ് സന്ദർശിച്ചവർ സ്വയം ക്വാറന്റയിനിൽ പോകുകയും നിപ കണ്ട്രോൾ സെല്ലിൽ വിവരം അറിയിക്കുകയും ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്.
ALSO READ:ലിബിയ; പ്രളയത്തിന് കാരണമായ രണ്ട് അണക്കെട്ടുകളുടെ തകർച്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു
പൊതുജനശ്രദ്ധക്കായി പുറത്തിറക്കിയ അറിയിപ്പാണിത്.വിവരം അറിയിക്കുവാനായി കൺട്രോൾ സെൽ നമ്പറുകളായ 0495 -2383100 101 , 0495- 2384100 101, 0495- 2386100 എന്നിവയിൽ ബന്ധപ്പെടാം.
അതേസമയം സംസ്ഥാനത്തെ നിപ പരിശോധനയിൽ 42 സാമ്പിളുകൾ നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. ഹൈ റിസ്ക് പട്ടികയിൽ പെടുന്നവരും നെഗറ്റീവ് ആണെന്ന് വീണ ജോര്‍ജ് അറിയിച്ചു.ഇനി 39 പേരുടെ ഫലം കൂടി കിട്ടാൻ ഉണ്ട്. സമ്പർക്കത്തിൽ പെട്ടിട്ടുള്ളവരുടെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ പൊലീസിൻെറ സഹായത്തോടെ നടത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here