ചാലക്കുടിയിൽ റെയിൽവേ മേൽപ്പാലത്തിൽ നിന്ന് പുഴയിൽ ചാടിയവർ പൊലീസ് കസ്റ്റഡിയിൽ ; പിടിയിലായത് വൻ തട്ടിപ്പ് സംഘം

ചാലക്കുടിയിൽ റെയിൽവേ മേൽപ്പാലത്തിൽ നിന്ന് നാലുപേർ താഴേക്ക് ചാടിയ സംഭവം, പുഴയിൽ ചാടിയവരെ പെരുമ്പാവൂരിൽ നിന്ന് കണ്ടെത്തി. കണ്ടെത്തിയ മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം സ്വദേശിക്ക് വ്യാജ സ്വർണം നൽകി പണം തട്ടിയ കേസിലാണ് നടപടി. ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്നും പണം തട്ടിയെടുത്ത് ഓടുന്നതിനിടെയാണ് പ്രതികൾ അപകടത്തിൽപ്പെട്ടത്. മൂന്നുപേർ പുഴയിലേക്ക് ചാടുകയും ഒരാൾ ട്രെയിൻ തട്ടി പുഴയിലേക്ക് വീഴുകയുമായിരുന്നു. ട്രെയിൻ തട്ടിയ ആൾ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read; റെയിൽവേ ഉദ്യോഗസ്ഥർ അനാവശ്യമായി ഇടപെടുന്നു; പാലക്കാട്‌ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ കാറ്ററിംഗ് സ്റ്റാളിലെ ജീവനക്കാർ പ്രതിഷേധത്തിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News