ബി എസ് എന്‍ എല്‍ ടവറിന്റെ കേബിള്‍ മോഷ്ടിച്ചവര്‍ പിടിയില്‍

ശബരിമല ശരംകുത്തിയിലെ ബി എസ് എന്‍ എല്‍ ടവറിന്റെ വിവിധയിനം കേബിളുകള്‍ മോഷ്ടിച്ച കേസില്‍ 7 പേരെ പമ്പ പോലീസ് പിടികൂടി. ഇടുക്കി കട്ടപ്പന പുളിയന്‍ മല സ്വദേശികളായ അയ്യപ്പദാസ്, വിക്രമന്‍, ഷഫീക്, രഞ്ജിത്ത്, അഖില്‍, അസ്സിം, ജലീല്‍ എന്നിവരാണ് അറസ്റ്റിലായത്. ഒന്നുമുതല്‍ ആറുവരെ പ്രതികളെ ഇടുക്കി പുളിയന്‍മലയില്‍ നിന്നും.

Also Read: ഡേറ്റിന് പോയ യുവതി കഴിച്ചത് 15000 രൂപയുടെ ഭക്ഷണം, ബില്ല് കണ്ട് ഞെട്ടിയ കാമുകന്‍ ബാത്ത്‌റൂമില്‍ പോകാനെന്നും പറഞ്ഞ് മുങ്ങി

ഏഴാം പ്രതി ജലീലിനെ പമ്പയില്‍ നിന്നുമാണ് പിടികൂടിയത്. കഴിഞ്ഞ വ്യാഴം രാത്രി 8.30 ന് ശേഷമാണ് മോഷണം നടന്നത്. ടവറില്‍ കെടുപാടുകള്‍ വരുത്തിയശേഷം 280 മീറ്റര്‍ ആര്‍ എഫ് കേബിള്‍, 35 മീറ്റര്‍ ഏര്‍ത് കേബിള്‍, 55 ഡി സി കേബിളുകള്‍, 100 മീറ്റര്‍ ലാന്‍ഡ്‌ലൈന്‍ കേബിള്‍, ഒന്നര കിലോമീറ്റര്‍ദൂരം വലിക്കാവുന്ന 5 ജോഡി ലാന്‍ഡ്‌ലൈന്‍ കേബിള്‍, 50 മീറ്റര്‍ 10/20/50 ലാന്‍ഡ് ലൈന്‍ കേബിളുകള്‍, 5 എം സി ബി കേബിള്‍ എന്നിവയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ആകെ രണ്ടര ലക്ഷത്തോളം രൂപയുടെ കേബിളുകളാണ് മോഷ്ടിക്കപ്പെട്ടത്. ബി എസ് എന്‍ എല്‍ ഡിവിഷണല്‍ എഞ്ചിനിയറുടെ പരാതിപ്രകാരം മോഷണത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്ത പമ്പ പോലീസ്, ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ ഉത്തരവുപ്രകാരം പ്രത്യേകസംഘം രൂപീകരിച്ച് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിരുന്നു. ലഭ്യമായ സൂചനകള്‍ അനുസരിച്ച് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നീങ്ങിയ അന്വേഷണസംഘം തന്ത്രപരമായാണ് മോഷ്ടാക്കളെ കുടുക്കിയത്.

Also Read: കരുവന്നൂര്‍ കേസില്‍ ഇ ഡി കള്ളക്കഥ മെനയുന്നുവെന്ന് പി ആര്‍ അരവിന്ദാക്ഷന്‍

ചാലക്കയം മുതല്‍ പമ്പ വരെയുള്ള ഭാഗത്തെ സി സി ടി വി ദൃശ്യങ്ങള്‍ പമ്പ പോലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ പരിശോധിച്ചപ്പോള്‍, സംഭവദിവസം രാവിലെ 6 മണിക്ക് ചെളിക്കുഴി ഭാഗത്തുകൂടി കാട്ടിലൂടെ 4 പേര്‍ കയറിപ്പോകുന്നത് കണ്ടെത്തിയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ശരംകുത്തിയിലെത്തി മോഷണം നടത്തിയശേഷം, രണ്ടുപേര്‍ കേബിളുകള്‍ ചാക്കുകളിലാക്കി പലതവണയായി ചുമന്നുകൊണ്ട് താഴെയെത്തിക്കുന്ന ദൃശ്യങ്ങളും പോലീസ് കണ്ടെത്തി. കാറിലാണ് മോഷ്ടിച്ച സാധനങ്ങള്‍ പ്രതികള്‍ കടത്തിയത്. കാര്‍ പൊലീസ് പിടിച്ചെടുത്തു. സംഭവസ്ഥലത്ത് അന്നുതന്നെ വിരലടയാള വിദഗ്ദ്ധരും, ഫോട്ടോഗ്രാഫിക് യൂണിറ്റും ശാസ്ത്രീയഅന്വേഷണസംഘവും എത്തി പരിശോധന നടത്തിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്തു. മോഷ്ടിച്ച സാധനങ്ങള്‍ കണ്ടെത്തുന്നതിനായി പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കിയിലേക്ക് പോയിട്ടുണ്ട്. കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ഇന്നുച്ചയ്ക്ക് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡി വൈ എസ് പി മാരായ , ആര്‍ ബിനു, രാജപ്പന്‍ റാവുത്തര്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി ഡോ ആര്‍ ജോസ് , വെച്ചൂച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ രാജഗോപാല്‍, റാന്നി എസ് ഐ അനീഷ്, ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘം, പമ്പ എസ് ഐമാരായ സജി, സുഭാഷ്, സിബിപി ഓമാരായ സുധീഷ്, അനു എസ് രവി, ജസ്റ്റിന്‍ തുടങ്ങിയവരും സംഘത്തിലുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News