കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടുചെയ്തവര്‍ക്ക് കുറ്റബോധമാണുള്ളത്: മുഖ്യമന്ത്രി

കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടുചെയ്തവര്‍ക്ക് കുറ്റബോധമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിന്റെ ശബ്ദം പാര്‍ലമെന്റില്‍ വേണ്ടവിധം ഉയര്‍ന്നില്ല. പൗരത്വ ഭേദഗതി ബില്‍ മുതല്‍ ഒരു വിഭാഗത്തെ ലക്ഷ്യമാക്കി നടന്ന നീക്കങ്ങളില്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസിന്റെ കൈ കൂടി ഉയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. വയനാട് ലോക്‌സഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ആനി രാജയുടെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:ലോക്‌സഭാ തെരഞ്ഞെടുപ്പ്; ബിജെപിയ്ക്ക് കേരളത്തില്‍ സീറ്റൊന്നും കിട്ടില്ല: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ബത്തേരിയിലും പനമരത്തും നടന്ന എല്‍ ഡി എഫ് പൊതുയോഗങ്ങളില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും ബിജെപിക്കെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. വെറുപ്പും വിദ്വേഷവും രാജ്യത്ത് പടര്‍ത്തുന്നവര്‍ ഒരു വിഭാഗത്തെ ലക്ഷ്യമാക്കി നീക്കം നടത്തുന്നു. പൗരത്വ നിയമം വരെ അത് നീളുന്നു. ഭേദഗതി ബില്‍ മുതല്‍ ഇപ്പോള്‍ വരെ കോണ്‍ഗ്രസിന് അതില്‍ വ്യക്തതയും നിലപാടുമില്ല. രാഹുല്‍ഗാന്ധി ഒരക്ഷരം മിണ്ടിയില്ല.

ബിജെപി ഇതര സര്‍ക്കാര്‍ വരട്ടെയെന്ന് കരുതി കോണ്‍ഗ്രസ് ജയിച്ചു പോകട്ടെ എന്ന് ജനം കരുതി. അത് ഇടതുപക്ഷത്തോട് എതിര്‍പ്പ് ഉള്ളത് കൊണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ കാലം ജനങ്ങള്‍ പല കാര്യങ്ങളും മനസ്സിലാക്കി. വന്യമൃഗശല്യത്തിനെതിരായി കേരളം സാധ്യമാവുന്നത് ചെയ്യുമ്പോള്‍ കേന്ദ്രം സഹകരിക്കുന്നില്ല. വന്യജീവി സംരക്ഷണ നിയമ ഭേദഗതി അംഗീകരിക്കുന്നില്ല. വിഷയത്തില്‍ അവസരങ്ങളുണ്ടായിട്ടും ഇടപെടാന്‍ രാഹുല്‍ ഗാന്ധിയും തയ്യാറായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ALSO READ:മലയാളത്തിന് അനശ്വര ഗാനങ്ങളും കവിതകളും സമ്മാനിച്ച മികച്ച എഴുത്തുകാരനാണ് ശ്രീകുമാരന്‍ തമ്പി: മന്ത്രി വി ശിവന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News