തോട്ടപ്പള്ളി കരിമണൽ ഖനനം; സ്വകാര്യ കമ്പനികൾക്ക് ഖനനത്തിന് അനുമതി നൽകിയിട്ടില്ല: മുഖ്യമന്ത്രി

തോട്ടപ്പള്ളിയിലെ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എം എൽ എ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി. കുട്ടനാട്ടിലെ നവകേരള സദസിലെ സമ്മേളനത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Also read:സിനിമ സ്റ്റൈലിൽ ഓടുന്ന ഓട്ടോറിക്ഷയിൽ അഭ്യാസം; യുവാക്കൾ പിടിയിൽ; വീഡിയോ

കോടതിയിൽ പരാജയപ്പെട്ട കേസിൽ ഉന്നയിച്ച കാര്യങ്ങൾ തന്നെയാണ് വാർത്താ സമ്മേളനത്തിലും ഉന്നയിച്ചത്. ഉന്നയിച്ച ആൾക്കും മാധ്യമങ്ങൾക്കും ഒരേമനസാണെന്ന് മുഖ്യമന്ത്രി ഒരിക്കൽ കൂടി വ്യക്തമാക്കി. യു ഡി എഫ് കാലത്താണ് കരിമണൽ ഖനനത്തിന് അനുമതി നൽകിയത്. തോട്ടപ്പള്ളിയിൽ സ്വകാര്യ കമ്പനികൾക്ക് ഖനനത്തിന് അനുമതി നൽകിയിട്ടില്ല. പൊതു മേഖല സ്ഥാപനമായ കെഎംഎംഎൽ ന് ആണ് അനുമതി നൽകിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also read:കൊല്ലം, വിഴിഞ്ഞം പോർട്ടുകൾക്ക് ഐഎസ്പിഎസ് സ്ഥിര അംഗീകാരം

പ്രളയജലം കടലിലേക്ക് ഒഴുക്കാൻ മണ്ണ് നീക്കണമെന്ന് വിവിധ പഠനങ്ങളുണ്ട്. മണ്ണ് നീക്കിയതിന്റെ ഫലമായി കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് നിയന്ത്രണമുണ്ടായതായി തെളിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News