തൊട്ടിയാർ ജലവൈദ്യുത പദ്ധതിക്ക് പുനർജന്മം; നാളെ മുതൽ പ്രവർത്തനമാരംഭിക്കും

thottiyar power station

തൊട്ടിയാർ ജലവൈദ്യുത പദ്ധതിക്ക് ഒടുവിൽ പുനർജന്മം. ഇടുക്കി ജില്ലയിലെ തൊട്ടിയാർ ജലവൈദ്യുത പദ്ധതി കേരളത്തിന്‍റെ വൈദ്യുതി മേഖലക്ക് കരുത്തേകി കൊണ്ട് ഒക്ടോബർ 28 തിങ്കളാഴ്ച യാഥാർത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി തൊട്ടിയാർ ജലവൈദ്യുത പദ്ധതി പ്രവർത്തനമാരംഭിക്കുന്ന വിവരം ജനങ്ങളെ അറിയിച്ചത്. 40 മെഗാവാട്ട് സ്ഥാപിത ശേഷിയും 99 മില്യൺ യൂണിറ്റ് ഉത്പാദന ശേഷിയുമുള്ള തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി 2009 ൽ നിര്‍മ്മാണം തുടങ്ങുകയും ചില സാങ്കേതിക കാരണങ്ങളാല്‍ നിര്‍മ്മാണം നിര്‍ത്തി വെക്കേണ്ടി വരികയും ചെയ്തിരുന്നു. പിന്നീട് 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണ് പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ ത്വരിതഗതിയിലായതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഊർജമേഖലയിൽ സ്വയംപര്യാപ്തത നേടിയെടുക്കാനുള്ള കേരളത്തിന്‍റെ പരിശ്രമങ്ങൾക്കിടെയുള്ള വലിയ ചുവടുവെപ്പാണ് തൊട്ടിയാർ ജലവൈദ്യുത പദ്ധതി. തൊട്ടിയാർ പവർ സ്റ്റേഷന്‍റെ വീഡിയോയും മുഖ്യമന്ത്രി പങ്കുവച്ചു.

ALSO READ; പേപ്പാറ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തും; പരിസരവാസികൾക്ക് ജാഗ്രതാ നിർദേശം

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

മുടങ്ങിക്കിടന്ന ഇടുക്കി ജില്ലയിലെ തൊട്ടിയാർ ജലവൈദ്യുത പദ്ധതി കേരളത്തിന്റെ വൈദ്യുതി മേഖലക്ക് കരുത്തേകി കൊണ്ട് ഒക്ടോബർ 28 തിങ്കളാഴ്ച യാഥാർത്ഥ്യമാവുകയാണ്. 40 മെഗാവാട്ട് സ്ഥാപിത ശേഷിയും 99 മില്യൺ യൂണിറ്റ് ഉത്പാദന ശേഷിയുമുള്ള തൊട്ടിയാര് ജലവൈദ്യുത പദ്ധതി 2009 ൽ നിര്മ്മാണം തുടങ്ങുകയും ചില സാങ്കേതിക കാരണങ്ങളാല് നിര്മ്മാണം നിര്ത്തി വെക്കേണ്ടി വരികയും ചെയ്തിരുന്നു. പിന്നീട് 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണ് പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ ത്വരിതഗതിയിലായത്. സർക്കാർ ഉത്തരവ് പ്രകാരം 2018 ല് നിര്മ്മാണം പുനരാരംഭിക്കുവാനായി റീടെൻഡർ ചെയ്യാൻ തീരുമാനിക്കുകയും പദ്ധതി കാലതാമസം കൂടാതെ പൂർത്തീകരിക്കുന്നതിനായുള്ള പ്രവൃത്തികൾ പൂര്ത്തിയാക്കുകയും ചെയ്തു. 30 മെഗാവാട്ട്, 10 മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് പദ്ധതിയുടെ ഭാഗമായുള്ളത്. ഇതില് 10 മെഗാവാട്ടിന്റെ ജനറേറ്റര് ഇക്കഴിഞ്ഞ ജൂലൈ 10 മുതലും 30 മെഗാവാട്ടിന്റെ ജനറേറ്റര് സെപ്തംബർ 30 മുതലും ഗ്രിഡുമായി ബന്ധിപ്പിച്ചുകൊണ്ട് പൂർണ്ണ ശേഷിയിൽ പ്രവൃത്തിച്ചുവരുന്നു. കഴിഞ്ഞ എട്ടുവർഷത്തെ ഭരണകാലത്ത് എൽഡിഎഫ് സർക്കാർ നടത്തിയ പ്രതിബദ്ധതയോടെയുള്ള ഇടപെടലുകളാണ് ഈ പദ്ധതിയെ യാഥാർത്ഥ്യമാക്കിയത്. ഊർജമേഖലയിൽ സ്വയംപര്യാപ്തത നേടിയെടുക്കാനുള്ള പരിശ്രമങ്ങൾക്കിടെയുള്ള വലിയ ചുവടുവെപ്പാണ് തൊട്ടിയാർ ജലവൈദ്യുത പദ്ധതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News