‘തേങ്ങ ‘ബോംബ്’ ആണെന്ന് കരുതി’ ; ദില്ലി എയര്‍പോര്‍ട്ടില്‍ പിന്നീട് സംഭവിച്ചത്…

വിമാനം കാത്തിരുന്ന ഒരു യുവാവ് വീട്ടിലേക്ക് ഫോണ്‍ ചെയ്തതോടെയാണ് നടകീയ സംഭവങ്ങള്‍ ആരംഭിക്കുന്നത്.ഫോണ്‍ സംഭാഷണത്തിനിടയ്ക്ക് ‘ബോംബ്’ എന്ന വാക്ക് പറഞ്ഞ യുവാവ് ശരിക്കും പുലിവാല് പിടിച്ചു. ബുധനാഴ്ച വൈകിട്ടോടെ ദില്ലി എയര്‍പോര്‍ട്ടില്‍ ആയിരുന്നു സംഭവം.

Also Read: ‘മനോരമയ്ക്ക് കുശുമ്പ്; അനാവശ്യ വിവാദമുണ്ടാക്കുന്നവര്‍ക്ക് ഞരമ്പ് രോഗം’: മുഖ്യമന്ത്രി

തന്റെ കൈയ്യിലുണ്ടായിരുന്ന തേങ്ങ സുരക്ഷാ ഉദ്യോഗസ്ഥര്‍ ‘ബോംബ്’ ആണെന്ന് സംശയിച്ച കാര്യമാണ് യുവാവ ് വീട്ടിലേക്ക് വിളിച്ചുപറഞ്ഞത്.തേങ്ങ കണ്ട് ഉദ്യോഗസ്ഥര്‍ ബോംബാണെന്ന് കരുതിയെന്നും തന്നെക്കൊണ്ട് അത് ഉടനെ മാറ്റിച്ചെന്നും യുവാവ ് ഫോണിലൂടെ പറഞ്ഞു .ഈ ഫോണ്‍ സംഭാഷണം അടുത്തിരുന്ന് സ്ത്രീ കേള്‍ക്കുകയും ബോംബ് എന്ന് വാക്ക് കേട്ട് ഭയപ്പെടുകയും ചെയ്തു.ഉടന്‍തന്നെ അവര്‍ വിവരം അധികൃതരെ അറിയിച്ചു
.ഇതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയത്.

Also Read; ബിജെപിയില്‍ നിന്ന് രാജിവെച്ചു; ഭീമന്‍ രഘു സിപിഐഎമ്മിലേക്ക്

യുവതിയുടെ പരാതിയില്‍ യുവാവിനെ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചു.നീണ്ടനേരത്തെ പരിശോധനയ്ക്ക് ശേഷം യുവാവിന്റെ കൈവശം ബോംബില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായി.ഇതോടെ മണിക്കൂറുകളോളം അരങ്ങേറിയ നാടകത്തിന് തിരശ്ശീല വീണു.എന്നാല്‍ അപ്പോഴേക്കും വിമാനം രണ്ട് മണിക്കൂര്‍ വൈകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News