കൊച്ചി കപ്പൽശാലക്ക് യൂറോപ്പിൽ നിന്ന് 1000 കോടിയുടെ കരാർ

കൊച്ചി കപ്പൽശാലയ്‌ക്ക്‌ യൂറോപ്പിൽ നിന്ന്‌ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസലിന്റെ രൂപകൽപ്പനയ്ക്കും നിർമാണത്തിനുമായി 1000 കോടിയോളം രൂപയുടെ കരാർ ലഭിച്ച സന്തോഷ വാർത്ത പങ്കുവെച്ച് മന്ത്രി പി രാജീവ്.കേരളത്തിലേക്ക് ഇത്തരം വലിയ കരാറുകൾ എത്തിച്ചേരുന്നത് നമ്മുടെ നാട്ടിലെ എം എസ് എം ഇ സംരംഭങ്ങൾക്ക് കൂടി വലിയ മുന്നേറ്റം കാഴ്ച വെക്കാനുള്ള അവസരം ഒരുക്കുകയാണ് എന്നാണ് മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

ALSO READ: നടുറോഡില്‍ അടിപിടി; കെപിസിസി അംഗം ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ്

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

കൊച്ചി കപ്പൽശാലയ്‌ക്ക്‌ യൂറോപ്പിൽനിന്ന്‌ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസലിന്റെ രൂപകൽപ്പനയ്ക്കും നിർമാണത്തിനുമായി 1000 കോടിയോളം രൂപയുടെ കരാർ ലഭിച്ചിരിക്കുന്നു. സുസ്ഥിര ഊർജ സംവിധാനങ്ങൾക്ക് വൻ ആവശ്യകതയുള്ള യൂറോപ്പിൽ കാറ്റിൽനിന്ന്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഓഫ്‌ഷോർ വിൻഡ് ഫാം മേഖലയ്ക്ക് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിനും അറ്റകുറ്റപ്പണികൾക്കും, മറ്റു പ്രവർത്തനാവശ്യങ്ങൾക്കുമായിരിക്കും ഈ യാനം ഉപയോ​ഗിക്കുക. ഊർജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുമായി ഹൈബ്രിഡ് ബാറ്ററി സംവിധാനങ്ങൾ ഇതിൽ സജ്ജീകരിക്കും. കേരളത്തിലേക്ക് ഇത്തരം വലിയ കരാറുകൾ എത്തിച്ചേരുന്നത് നമ്മുടെ നാട്ടിലെ എം എസ് എം ഇ സംരംഭങ്ങൾക്ക് കൂടി വലിയ മുന്നേറ്റം കാഴ്ച വെക്കാനുള്ള അവസരം ഒരുക്കുകയാണ്.
നിലവിൽ ലഭിച്ചിരിക്കുന്ന ഓർഡർ 2026 അവസാനത്തോടെ പൂർത്തിയാക്കാനാകുമെന്നാണ് കൊച്ചിൻ ഷിപ് യാർഡ് പ്രതീക്ഷിക്കുന്നത്. ജനുവരിയിൽ യൂറോപ്പിൽനിന്നുതന്നെ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസൽ രൂപകൽപ്പന ചെയ്യാനും നിർമിക്കാനുമായുള്ള 500 കോടിയുടെ കരാറും കൊച്ചി കപ്പൽശാലയ്‌ക്ക്‌ ലഭിച്ചിരുന്നു. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ അറ്റകുറ്റപ്പണിക്കായി 488.25 കോടിയുടെ കരാറും ഷിപ് യാർഡ് നേടിയിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News