റീബില്‍ഡ് കേരളയ്ക്ക് 1000 കോടി സഹായം ; നവകേരള പദ്ധതിക്കായി 9.2 കോടി

റീബില്‍ഡ് കേരളയ്ക്കുള്ള സഹായം ആയിരം കോടിയായി ഉയര്‍ത്തി. നവകേരള പദ്ധതിക്ക് 9.2 കോടിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സപ്ലൈകൊ ഔട്ട്‌ലെറ്റുകളുടെ നവീകരണത്തിന് പത്തു കോടിയും അനുവദിച്ചിട്ടുണ്ട്. അതേസമയം പങ്കാളിത്തം പെന്‍ഷന്‍ പുന പരിശോധിച്ചു പുതിയ പദ്ധതി നടപ്പിലാക്കാന്‍ ആലോചിക്കുന്നുവെന്ന് ധനമന്ത്രി വ്യക്തമാക്കി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പരിഷ്‌കരിച്ച് പുതിയ പെന്‍ഷന്‍ പദ്ധതി ആവിഷ്‌കരിക്കും. ജീവനക്കാര്‍ക്ക് ഒരു ഗഡു ഡിഎ ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കും. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഒരു ഗഡു ഡിഎ ഏപ്രില്‍ മാസത്തെ ശമ്പളത്തിനൊപ്പം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

ALSO READ: “കലാ- സാംസ്‌കാരിക മേഖലയ്ക്ക് 170.49 കോടി, ചലച്ചിത്ര അക്കാദമിക്ക് 14 കോടി”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News