ഏകദിനത്തില്‍ ഇക്കൊല്ലം ആയിരം റണ്‍സ് തികച്ച മൂന്നാമത്തെ ഇന്ത്യന്‍ ബാറ്ററായി വിരാട് കൊഹ്‌ലി മാറി. ലോകകപ്പില്‍ വ്യാഴാഴ്ച ശ്രീലങ്കക്കെതിരായ മത്സരത്തിലാണ് കൊഹ്‌ലി ഈ നേട്ടത്തില്‍ എത്തിയത്. രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ഈ വര്‍ഷം ആയിരം റണ്‍സ് കടന്നിരുന്നു. ഏകദിനത്തില്‍ ഇക്കൊല്ലം ആയിരം റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ബാറ്ററായി കൊഹ്‌ലി മാറി. ഏറ്റവുമധികം തവണ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സിലധികം സ്‌കോര്‍ ചെയ്യുന്ന താരം എന്ന റെക്കോഡാണ് കൊഹ്‌ലി സ്വന്തമാക്കിയത്. ഇത് എട്ടാം തവണയാണ് താരം ഒരു വര്‍ഷം 1000 റണ്‍സിലധികം സ്‌കോര്‍ ചെയ്യുന്നത്. ഇതോടെ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പേരിലുള്ള റെക്കോഡ് കൊഹ്‌ലി തകര്‍ത്തു.
Also Read: ‘സൂപ്പര്‍ സിറാജ്’ ശ്രീലങ്കയെ മുട്ടുകുത്തിച്ചു; വാങ്കടെയില്‍ ഇന്ത്യയുടെ തേരോട്ടം
സച്ചിന്‍ ഏഴുതവണയാണ് 1000 റണ്‍സ് മറികടന്നത്. ശ്രീലങ്കയ്‌ക്കെതിരെ 34 റണ്‍സ് നേടിയതോടെയാണ് കൊഹ്‌ലി സച്ചിനെ മറികടന്നത്. നിലവില്‍ ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ കൊഹ്‌ലി രണ്ടാമതാണ്. ഒരു സെഞ്ചുറി കൂടി നേടിയാല്‍ കൊഹ്ലി സച്ചിന്‍ സ്ഥാപിച്ച സര്‍വകാല റെക്കോഡിനൊപ്പമെത്തി ചരിത്രം കുറിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here