വ്യാജ കാര്‍ഡ് നിര്‍മിക്കാന്‍ പ്രതിദിനം ആയിരം രൂപ; പ്രതിയുടെ മൊഴി

വ്യാജ കാര്‍ഡ് നിര്‍മാണത്തിനായി 1000 രൂപ വീതം യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് നല്‍കിയെന്ന് പ്രതിയുടെ മൊഴി. പൊലീസ് പിടിയിലായ വികാസ് കൃഷ്ണനാണ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. നാലാം പ്രതിയാണ് ഇയാള്‍. കാര്‍ഡുകള്‍ നിര്‍മിച്ചത് അടൂരിലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസിലാണെന്നും അവിടെ മാത്രം 2000 കാര്‍ഡുകള്‍ നിര്‍മിച്ചെന്നും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. ഒരുമാസം കൊണ്ടാണ് ഇത്രയും കാര്‍ഡുകള്‍ നിര്‍മിച്ചത്. പണം നല്‍കിയത് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജുവെന്നും മൊഴി.പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ: പ്രതിപക്ഷ നേതാവിന്റെ ഭീഷണി; നവ കേരള സദസിന് ഫണ്ട്‌ നൽകാനുള്ള തീരുമാനം പിൻവലിച്ച് പറവൂർ നഗരസഭ

അതേസമയം യൂത്ത് കോണ്‍ഗ്രസ് വ്യാജരേഖ കേസില്‍ പോലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു. പ്രതികളുടെ അഞ്ചുദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് വ്യാജ രേഖ കേസ് കോടതി നടപടികള്‍ ഉടന്‍ ആരംഭിക്കും. പോലീസ് പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു. അഞ്ചുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് സമര്‍പ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News