പൂരനഗരിയില്‍ ഒരായിരം സാന്റമാര്‍; ക്രിസ്മസ് ആഘോഷത്തിന് സമാപനം കുറിച്ച് ബോണ്‍ നത്താലെ

തൃശൂരിന്റെ ക്രിസ്മസ് ആഘോഷത്തിന് സമാപനം കുറിച്ച് ക്രിസ്മസ് പാപ്പമാരുടെ പൂരമായ ബോണ്‍ നത്താലെ സ്വരാജ് റൗണ്ടില്‍ അരങ്ങേറി. പതിനായിരത്തിലേറെ ക്രിസ്മസ് പാപ്പമാരാണ് ബോണ്‍ നത്താലെ ഗാനത്തിനൊപ്പം പൂരനഗരിക്ക് ചുറ്റും ചുവടുവെച്ചത്. തൃശൂര്‍ പൗരാവലിയും തൃശൂര്‍ അതിരൂപതയും സംയുക്തമായാണ് ബോണ്‍ നത്താലെ കരോള്‍ ഘോഷയാത്ര സംഘടിപ്പിച്ചത്.

READ ALSO:എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആരോഗ്യ മേഖലയിലുണ്ടായത് വലിയ മാറ്റം: മുഖ്യമന്ത്രി

കൂടുതല്‍ പുതുമകളോടെയാണ് പത്താമത് ബോണ്‍ നത്താലെ തൃശൂര്‍ പൂരനഗരിയില്‍ അരങ്ങേറിയത്. സാന്റാക്ലോസിന്റെ വേഷമിട്ട പതിനായിരത്തോളം ക്രിസ്മസ് പാപ്പമാര്‍ തൃശൂര്‍ സ്വരാജ് റൗണ്ടിനെ ചുവപ്പണിയിച്ചുകൊണ്ട് ബോണ്‍ നത്താലെ ഗാനത്തിനൊപ്പം ചുവടുവെച്ചത്.
ഉച്ചയ്ക്ക് മൂന്ന് മണിയോടെ തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ അങ്കണത്തില്‍ ക്രിസ്മസ് പാപ്പമാര്‍ അണിനിരന്നു. സെന്റ് തോമസ് കോളേജില്‍ നടന്ന ഫ്‌ളാഗ് ഓഫ് ചടങ്ങിന് ശേഷം 5.30ഓടെ പാപ്പമാര്‍ സ്വരാജ് റൗണ്ടില്‍ പ്രവേശിച്ചു. മോട്ടോര്‍ ബൈക്കിലെത്തിയ സാന്റാ വേഷധാരികളാണ് ആദ്യം റൗണ്ടില്‍ കടന്നത്. പിന്നാലെ റോളര്‍ സ്‌കേറ്റിങ് പാപ്പമാരും റൗണ്ടിലേക്കെത്തി. തുടര്‍ന്ന് പത്താമത് ബോണ്‍ നത്താലെയെ പ്രതിനിധീകരിക്കുന്ന നിശ്ചല ദൃശ്യവും ഇതിന് പിന്നാലെ ജനപ്രതിനിധികളും ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെ മത സാമൂഹ്യ രംഗത്തെ പ്രമുഖരും അണിനിരന്നു.

READ ALSO:രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു

തൊട്ടുപിന്നില്‍ വീല്‍ചെയറിലുള്ള പാപ്പയും അതിനു പിന്നില്‍ വിവിധ ഗ്രൂപ്പുകളായി ഡാന്‍സിങ് പാപ്പമാരും ഘോഷയാത്രയില്‍ പങ്കാളികളായി. കൊച്ചു കുട്ടികള്‍ മുതല്‍ എഴുപത് വയസോളം പ്രായമുള്ളവര്‍ വരെ സാന്റാക്ലോസിന്റെ വേഷം ധരിച്ച് ബോണ്‍ നത്താലെ ഗാനത്തിനൊപ്പം ചുവടുവെച്ചു. തൃശൂരിന്റെ മതസൗഹാര്‍ദ്ദവും സാംസ്‌കാരിക പൈതൃകവും വിളിച്ചോതുന്ന പതിനഞ്ചോളം നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയിലുണ്ടായിരുന്നു. ചലിക്കുന്ന പുല്‍ക്കൂട്, ചലിക്കുന്ന ക്രിസ്തുമസ് ട്രീ, തിരുപിറവി തുടങ്ങിയ ദൃശ്യങ്ങളും ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ വര്‍ഷം തറക്കല്ലിട്ട ബോണ്‍ നത്താലെ വീടിന്റെ താക്കോല്‍ ദാനവും സമാപന ചടങ്ങില്‍ നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News