ദില്ലിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. അതേസമയം വിഷപ്പത നുരഞ്ഞു പൊങ്ങുന്ന യമുനാ നദിയിൽ ഛത് പൂജ ആഘോഷങ്ങൾക്ക് എത്തിയത് ആയിരങ്ങൾ. യമുനാ നദിയിൽ ഇറങ്ങുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ഹൈക്കോടതി മുന്നറിയിപ്പ് ലംഘിച്ചാണ് നിരവധിയാളുകൾ യമുനയിലിറങ്ങി ഛത്പൂജ നടത്തുന്നത്.
മലിനീകരണം രൂക്ഷമായതോടെ യമുനാ നദിയിൽ വിഷപ്പത നുരഞ്ഞ് പൊന്തുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിനിടെയാണ് ഷാംബു ആണെന്ന് കരുതി വിഷപ്പതയിൽ തലമുടി കഴുകന്ന സത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം എല്ലാവർക്കും ലഭിക്കേണ്ടതുണ്ട് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.
ALSO READ; വിഷപ്പതയൊക്കെ എന്ത്…! ഇതെന്റെ പുത്തൻ ഷാംപൂ… യമുനയിലെ വിഷപ്പതയിൽ ഒരു നീരാട്ട്, വൈറൽ വീഡിയോ
നദിയിലിറങ്ങുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന ഹൈക്കോടതി മുന്നറിയിപ്പ് അവഗണിച്ചാണ് വിഷപ്പതയിൽ മുങ്ങിയുള്ള ഛത് പൂജ ആഘോഷങ്ങൾ. ചൊവ്വാഴ്ച തുടങ്ങിയ ഛത് പൂജ നാല് ദിവസം വരെ നീളും.
ഫാക്‌ടറികളിൽ നിന്നുള്ള രാസമാലിന്യം നേരിട്ട് നദിയിലേക്ക് ഒഴുക്കുന്നതാണ് മലിനീകരണ തോത് ഉയരാൻ കാരണമെന്നാണ് നിഗമനം. ദില്ലി ജല ബോർഡിന്റെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തിയിട്ടും ഫലപ്രദമായില്ലെന്ന ആക്ഷേപവും ശക്തമാണ്. തുടർച്ചയായ ഏഴാം ദിവസവും അതീവ ഗുരുതരമായ വിഭാഗത്തിലാണ് നിലവിൽ വായുനിലവാരം. അതിനിടെ വൈക്കോൽ കത്തിക്കുന്നതിന് കർഷകർക്ക് പിഴ ഇരട്ടിയാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. പുതിയ ചട്ടപ്രകാരം 30000 വരെ പിഴ ഉയർത്തിയിട്ടുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here