മുംബൈയിലും പൊങ്കാല സമർപ്പിച്ച് ആയിരക്കണക്കിന് ഭക്തജനങ്ങൾ

മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി ഇതര ഭാഷക്കാരടങ്ങുന്ന ആയിരക്കണക്കിന് ഭക്തജനങ്ങൾ പൊങ്കാല സമർപ്പിച്ചു. നഗരത്തിലെ വിവിധ ഭാഗങ്ങളിലായി ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ് പൊങ്കാല സമർപ്പണം നടന്നത്. ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാലയിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാരയടുപ്പിൽ മേൽശാന്തി അഗ്‌നിപകർന്ന സമയത്ത് തന്നെയാണ് മുംബൈയിലെ പൊങ്കാല മഹോത്സവങ്ങളിലും തിരി തെളിയിച്ചത്.

Also Read; കോണ്‍ഗ്രസുമായി സഖ്യത്തിനില്ല; ബംഗാളില്‍ തൃണമൂല്‍ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കും

മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി ആയിരങ്ങളാണ് പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും പൊങ്കാലയ്ക്ക് തിരി തെളിയിച്ചത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലായി വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ് ആറ്റുകാൽ പൊങ്കാലയെ മാതൃകയാക്കി പൊങ്കാല സമർപ്പണം നടന്നത്. ബോറിവ്‌ലി, ഗോരേഗാവ്, കല്യാൺ, അംബർനാഥ്, ഡോംബിവ്‌ലി, പൻവേൽ, കൂടാതെ പുനെയിലെ വിവിധ ഭാഗങ്ങളിലുമായി ഇക്കുറി പൊങ്കാല മഹോത്സവത്തിൽ അഭൂതപൂർവമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

അംബർനാഥ് നവരെ പാർക്കിൽ നടന്ന 14 മത് പൊങ്കാല മഹോത്സവ ചടങ്ങുകൾക്ക് ശ്രീ രാമദാസ ആശ്രമം മഠാധിപതി ബ്രഹ്മശ്രീ കൃഷ്ണാനന്ദ സരസ്വതി കാർമികത്വം വഹിച്ചു. ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാലയിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാരയടുപ്പിൽ മേൽശാന്തി അഗ്‌നിപകർന്ന സമയത്ത് തന്നെയാണ് മുംബൈയിലെ വിവിധ ഭാഗങ്ങളിൽ നടന്ന പൊങ്കാല മഹോത്സവങ്ങളിലും തിരി തെളിയിച്ചത്.

Also Read; ‘ഒരു ബ്ലാക് ആൻഡ് വൈറ്റ് ചിത്രം വെച്ച് 50 കോടി’, മലയാള സിനിമയിൽ ചരിത്രം കുറിച്ച് മമ്മൂട്ടി, ഇതിനെ മറികടക്കാൻ ഇനി ആരുണ്ട്?

പൊങ്കാല തിളച്ചു തൂകുന്നതാണ് ഉത്തമം. ഇപ്രകാരമുള്ള തിളച്ചു മറിയൽ വരാനിരിക്കുന്ന അഭിവൃദ്ധികളെ സൂചിപ്പിക്കുന്നുവെന്നാണ് വിശ്വാസം. വനിതാ സംഘവും യൂത്ത് വിഭാഗവും ചേർന്നാണ് പലയിടങ്ങളിലും ഏകോപനം നിർവഹിച്ചത്. ഇത്തവണയും മനം നിറഞ്ഞ പുണ്യാനുഭവമായാണ് ഇതരഭാഷക്കാരടങ്ങുന്ന ആയിരക്കണക്കിന് ഭക്തർ പൊങ്കാല സമർപ്പിച്ച് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News