ജനനായകന്റെ ഓര്‍മകളില്‍ നനഞ്ഞ് പയ്യാമ്പലം; ഒഴുകിയെത്തിയത് ആയിരങ്ങള്‍

കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ പുതുക്കി പയ്യാമ്പലത്തേക്കെത്തിയത് ആയിരങ്ങള്‍. കണ്ണൂര്‍ സ്റ്റേഡിയം പരിസരത്ത് നിന്ന് പയ്യാമ്പലത്തെ സ്മൃതി കുടീരത്തിലേക്ക് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി. ജനനായകന്റെ ഓര്‍മകളില്‍ ഒരിക്കല്‍ കൂടി പയ്യാമ്പലം നനഞ്ഞു. കോടിയേരിയുടെ അന്ത്യയാത്രയെ അനുസ്മരിപ്പിക്കും വിധമാണ് ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ പയ്യാമ്പലത്തേക്ക് ജനസഞ്ചയമൊഴുകിയെത്തിയത്.

Also Read : പാര്‍ട്ടിക്കെതിരായ കടന്നാക്രമണങ്ങളെ അഭിമുഖീകരിക്കാന്‍ കോടിയേരി ഇല്ലല്ലോ എന്നത് തീരാദുഃഖം: കോടിയേരിയുടെ ഓര്‍മകളില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കണ്ണൂര്‍ സ്റ്റേഡിയം പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം കടന്ന് പയ്യാമ്പലത്തേക്ക് സ്മരണയില്‍ അണിചേര്‍ന്നെത്തിയത് ആയിരങ്ങളാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ കോടിയേരിയുടെ ഓര്‍മ പുതുക്കി അതിരാവിലെ മുതല്‍ പയ്യാമ്പലത്തെത്തിയിരുന്നു.

Also Read : സഖാവ് കോടിയേരി എന്നും ജനങ്ങളുടെ മനസ്സില്‍ കെടാതെ കത്തി നില്‍ക്കുന്ന വിളക്കായി നില്‍ക്കും : ബിനീഷ് കോടിയേരി

കടലിനഭിമുഖമായി അനാച്ഛാദനം ചെയ്ത സ്മൃതി കൂടീരത്തില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കാനും ജനങ്ങളുടെ തിരക്കായിരുന്നു. അണമുറിയാത്ത മഴയ്ക്കും തിരമാലകള്‍ക്കും മുകളില്‍ സ്മരണകളിരമ്പി മുദ്രാവാക്യം മുഴങ്ങി… പ്രിയ സഖാവിന്റെ ഓര്‍മകള്‍ക്ക് മരണമില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News