സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി; ആളെ അറിയാമെന്ന് നടന്‍

തന്റെ ബിജെപി പ്രവേശനം ചര്‍ച്ചയായിരിക്കെ പുതിയ വെളിപ്പെടുത്തലുമായി കന്നഡ താരം കിച്ചാ സുദീപ്. തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായിട്ടാണ് നടന്റെ വെളിപ്പെടുത്തല്‍. സ്വകാര്യ വിഡിയോ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. നടന്റെ മാനേജര്‍ ജാക്ക് മഞ്ജുവിനാണ് കത്ത് ലഭിച്ചത്. സംഭവത്തില്‍ സുദീപ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കത്തിന്റെ ഉറവിടം സിനിമാ മേഖലയില്‍ നിന്നാണെന്ന് സുദീപ് മാധ്യമങ്ങളോട് വ്യക്തമാക്കി. തനിക്ക് ഭീഷണി കത്ത് ലഭിച്ചുവെന്ന് സ്ഥിരീകരിച്ചുകൊണ്ടാണ് നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് ഉചിതമായ മറുപടി നല്‍കുമെന്നും താരം അറിയിച്ചു. മോശം സമയത്ത് കൂടെ നിന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും സുദീപ് കൂട്ടിച്ചേര്‍ത്തു.

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി വളരെ അടുത്ത സൗഹൃദമാണ് കിച്ചാ സുദീപിനുളളത്.ഈ വര്‍ഷം മേയ് മാസത്തില്‍ നടക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ നടന്‍ ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നാണ് ബിജെപി നേതാക്കളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുദീപിനോടൊപ്പം നടന്‍ തുഗുദീപയും പ്രചാരണത്തിന് ഇറങ്ങുമെന്നും തെന്നിന്ത്യയിലെ മറ്റു താരങ്ങളുമായി ബ.ജെപി നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ടെന്നും വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. മേയ് 10നാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്. മേയ് 13നാണ് ഫലപ്രഖ്യാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News