രാഹുൽ ഗാന്ധിക്കെതിരെ ഭീഷണി ; ബിജെപി നേതാക്കന്മാർക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ BJP യുടേയും സഖ്യകക്ഷികളുടേയും നേതാക്കളുടെ പരാമർശങ്ങളിൽ പോലീസിൽ പരാതി നൽകി കോൺഗ്രസ്. കേന്ദ്രമന്ത്രി രവ്നീത് ബിട്ടു, ഉത്തർ പ്രദേശിലെ മന്ത്രി രഘുരാജ് സിങ്, മഹാരാഷ്ട്രയിലെ ശിവസേന MLA അടക്കം 4 NDA നേതാക്കൾക്കെതിരെയാണ് കോൺഗ്രസ് രാഹുൽ ഗാന്ധിക്കെതിരെ ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി ഡൽഹി തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. രാഹുൽ ഗാന്ധി അമേരിക്കൻ സന്ദർശനത്തിനിടെ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെ ആയിരുന്നു ബിജെപി നേതാക്കളുടെ ഭീഷണി പരാമർശങ്ങൾ.

ALSO READ : ദില്ലി നിയുക്ത മുഖ്യമന്ത്രി അതിഷി മർലേനയുടെ സത്യപ്രതിജ്ഞ ഉടൻ

കേന്ദ്രമന്ത്രിയടക്കമുള്ളവർ കലാപത്തിന് പ്രേരിപ്പിക്കുകയാണെന്നും സമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്നും പരാതിയിൽ പറയുന്നു. രാഹുൽ ഗാന്ധി അടിച്ചമർത്തപ്പെടുന്നവർക്ക് വേണ്ടി നിരന്തരം ശബ്ദം ഉയർത്തുന്നത് BJP നേതാക്കളെ ഭയപ്പെടുത്തുകയാണെന്നും അവർ രാഹുലിനെ വകവരുത്താൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. രാഹുൽ ഗാന്ധിയെ ഭീഷണിപെടുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News