“സല്‍മാനെ ഖാനെ ഉറപ്പായും കൊലപ്പെടുത്തും”: ഗോള്‍ഡി ബ്രാര്‍

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെതിരെ ദീര്‍ഘനാളുകളായി വധഭീഷണി നിലനില്‍ക്കുകയാണ്. വലിയ സുരക്ഷയാണ് താരത്തിന് മുംബൈ പൊലീസ് ഒരുക്കിയിരിക്കുന്നത്. ഇത്തരത്തില്‍ കാവല്‍ തന്നില്‍ ഭയമുളവാക്കുന്നതായി അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.

എന്നാലിപ്പോള്‍ സല്‍മാനെ തീര്‍ച്ചയായും കൊലപ്പെടുമെന്ന് വധഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാ നേതാവ്. ഗോള്‍ഡി ബ്രാര്‍ എന്ന ഗുണ്ടാനേതാവാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പരസ്യമായി സല്‍മാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

ALSO READ: നാവില്‍ ശസ്ത്രക്രിയ നടത്തുന്നതിനു പകരം സുന്നത്ത് നടത്തി, ഡോക്ടര്‍ക്കെതിരെ പരാതി

“നമ്മള്‍ അയാളെ കൊല്ലും. ഉറപ്പായും കൊലപ്പെടുത്തും. ഭായി സാബ് (ലോറന്‍സ് ബിഷ്‌ണോയ്) ഒരിക്കലും മാപ്പ് പറയില്ല എന്ന് പറഞ്ഞിട്ടുണ്ട്. ബാബ കരുണ കാണിക്കണമെങ്കില്‍ അദ്ദഹത്തിന് കരുണ തോന്നണം”. ഗോള്‍ഡി ബ്രാര്‍ പറഞ്ഞു.

“സല്‍മാന്‍ ഖാന്‍ മാത്രമല്ല, നമ്മുടെ എല്ലാ ശത്രുക്കളെയും വകവരുത്താനുള്ള ശ്രമം തുടരുക തന്നെ ചെയ്യും. സല്‍മാനെ ഞങ്ങള്‍ വകവരുത്തും. നിങ്ങളത് അറിയും” ബ്രാര്‍ പറഞ്ഞു.

ലോറന്‍സ് ബിഷ്‌ണോയ് എന്ന ഗുണ്ടാസംഘ തലവന്‍ നിലവില്‍ ജയിലിലാണ്. തന്‍റെ ജീവിത ലക്ഷ്യം സല്‍മാനെ കൊല്ലുക എന്നതാണെന്ന് ഇയാള്‍ നേരത്തെ പറഞ്ഞിരുന്നു.

സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയതിന് മാര്‍ച്ചില്‍ ലോറന്‍സ് ബിഷ്‌ണോയിക്കും ഗോള്‍ഡി ബ്രാറിനുമെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു.

പഞ്ചാബി ഗായകനും രാഷ്ട്രീയ നേതാവുമായ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയതിനു പിന്നില്‍ താനാണെന്നും അയാള്‍ മാപ്പര്‍ഹിക്കാത്ത തെറ്റുകള്‍ ചെയ്തെന്നും ബ്രാര്‍ ദേശീയ മാധ്യമത്തിന് അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ALSO READ: യുവതി നോണ്‍ സ്റ്റോപ്പ് ബസിനെ കല്ലെറിഞ്ഞ് നിര്‍ത്തിച്ചു, ആളെ കയറ്റിയ ഡ്രൈവര്‍ വണ്ടിവിട്ടത് പൊലീസ് സ്റ്റേഷനിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News