‘പ്രതികരിച്ചാൽ വീട്ടിൽ കയറി തല്ലും’; ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ഫോണിൽ വിളിച്ച് ഭീഷണി

ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ഫോണിൽ വിളിച്ച് ഭീഷണി. ഡബ്‌ള്യുസിസിയുമായി ചേർന്ന് നടന്മാർക്കെതിരെ മേലാൽ പ്രതികരിക്കരുതെന്നായിരുന്നു ഭീഷണി. പ്രതികരിച്ചാൽ വീട്ടിൽ കയറി തല്ലുമെന്നും ഫോൺ വിളിച്ചയാൾ പറഞ്ഞുവെന്ന് ഭാഗ്യലക്ഷ്മി അറിയിച്ചു. പൊലീസിൽ പരാതി നൽകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഡബ്‌ള്യുസിസിയുടെ തുടക്കകാലം മുതൽ പ്രവർത്തിക്കുന്ന ആളാണ് ഭാഗ്യലക്ഷ്മി. ആരാണ് എന്ന മറുചോദ്യത്തിനു കോൾ കട്ട് ചെയ്തു എന്നും ഭാഗ്യലക്ഷ്മി അറിയിച്ചു.

Also Read: ‘കുട്ടിക്ക് കേരളത്തിൽ നിൽക്കാൻ താല്പര്യം, സിഡബ്ള്യുസിയിൽ നിന്ന് പഠിക്കണമെന്നും ആവശ്യം അറിയിച്ചു’: സിഡബ്ള്യുസി ചെയർപേഴ്സൺ

ഇ മെയിൽ മുഖേന ആദ്യം പരാതി നൽകുമെന്നും തുടർന്ന് നേരിട്ട് തന്നെ വിഷയത്തിൽ പരാതി നൽകുമെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു. സിനിമാമേഖലയിൽ പുരുഷമേൽക്കോയ്മയ്ക്കും സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾക്ക് നേരെയും ശക്തമായി പ്രതിഷേധിക്കുന്ന ആള് കൂടെയാണ്. ഇതിനെതിരെയുള്ള വികാരമാണ് ഇത്തരത്തിലുള്ള ഭീഷണയിലേക്ക് ആളുകളെ നയിച്ചതെന്നും വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News