ഞാൻ അടുത്തുതന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊല്ലും; ഭീഷണി സന്ദേശമയച്ച യുവാവ് പിടിയിൽ

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി സന്ദേശമയച്ച യുവാവ് പിടിയിൽ. അമീൻ എന്ന 19 കാരനാണ് പിടിയിലായത്. കാമുകിയുടെ അച്ഛന്റെ ഫോണിൽ നിന്നാണ് ഭീഷണി സന്ദേശം അയച്ചതെന്ന് യുവാവ് പറഞ്ഞു.

കാമുകിയുമായുള്ള ബന്ധം എതിർത്ത അച്ഛനെ കുടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോൺ തട്ടിയെടുത്ത് വധഭീഷണി അയച്ചത് എന്ന് അമീൻ പറഞ്ഞു. പൊലീസിന്റെ 112 എന്ന എമർജൻസി നമ്പറിൽ ‘ഞാൻ അടുത്തുതന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊല്ലും’ എന്ന സന്ദേശമാണ് അയച്ചത്. ഏപ്രിൽ 23ന് രാത്രി 10.22 ഓടെയാണ് പൊലീസിന് സന്ദേശം ലഭിച്ചത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ കണ്ടെത്തി. ഫോണിന്റെ ഉടമ ഇ-റിക്ഷാ ഡ്രൈവറാണെന്നും കണ്ടെത്തി. അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഫോൺ 10 ദിവസമായി കാണാനില്ലായിരുന്നുവെന്ന വിവരം അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമീൻ പിടിയിലാവുന്നത്. ഐപിസി സെക്ഷൻ 506, 507, ഐടി ആക്ട് 66 എന്നിവ പ്രകാരം യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News