24 മണിക്കൂറിനിടെ വിവിധ വിമാന സർവീസുകൾക്ക് നേരെ ഭീഷണി; വ്യാജ ബോംബ് ഭീഷണി ഒഴിയാതെ ദില്ലി

delhi airport

വ്യാജ ബോംബ് ഭീഷണി ഒഴിയാതെ ദില്ലി. കഴിഞ്ഞ 24 മണിക്കൂറിനിടെ ബോംബ് ഭീഷണി ബാധിച്ചത് വിവിധ വിമാന സർവീസുകൾക്കാണ്. ഈ പ്രശ്‌നംകൊണ്ട് ശനിയാഴ്ച രാവിലെ ജയ്പൂര്‍- ദുബായ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടാന്‍ വൈകുന്ന സാഹചര്യമുണ്ടായി. രാവിലെ 6.10-ന് ടേക്ക് ഓഫ് നിശ്ചയിച്ചിരുന്നതെങ്കിലും 7.45-നാണ് വിമാനത്തിന് ദുബായിലേക്ക് പുറപ്പെടാനായത്.

Also Read; അപകടത്തെത്തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവിന്റെ അവയവങ്ങൾ ഡോക്ടർമാർ മോഷ്ടിച്ചതായി പരാതി

ഡല്‍ഹിയില്‍നിന്നു ലണ്ടനിലേക്കുള്ള വിസ്താര വിമാനത്തിന് നേരെയും ബോംബ് ഭീഷണിയുണ്ടായി. ഈ സാഹചര്യത്തിൽ വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് വഴിതിരിച്ചുവിട്ടു. വിശദ പരിശോധനകള്‍ക്ക് ശേഷമാണ് വിമാനം ലണ്ടനിലേക്ക് യാത്ര തിരിച്ചുവിട്ടത്. വെളളിയാഴ്ച വൈകീട്ട്
ടേക്ക് ഓഫിന് തൊട്ടുമുന്‍പാണ് ബെംഗളൂരുവില്‍നിന്ന് മുംബൈയിലേക്കുള്ള ആകാശ എയര്‍ വിമാനത്തിന് ഭീഷണിയെത്തിയത്. ഇത് വിമാന സര്‍വീസിനെത്തന്നെ സാരമായി ബാധിച്ചു. തുടര്‍ന്ന് വിദഗ്ധ പരിശോധന നടത്തി.

Also Read; ദുർമന്ത്രവാദ ആരോപണം; ഒഡീഷയിൽ 50കാരനെ അയൽക്കാർ തീകൊളുത്തി

ഇത്തരത്തില്‍ ആകാശയുടെ അഞ്ച് എയര്‍ വിമാനങ്ങള്‍ക്കും അഞ്ച് ഇന്‍ഡിഗോ വിമാനങ്ങള്‍ ബോംബ് ഭീഷണിയുണ്ടായി. തുടർച്ചയായുള്ള ബോംബ് ഭീഷണികൾക്ക് പിന്നാലെ വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു. ഭീഷണിക്ക് പിന്നിൽ ഏതെങ്കിലും ഗൂഢാലോചന കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി .സംഭവത്തെ തുടർന്ന് വിമാനത്താവളങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here