21കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; ഒഡീഷയില്‍ പ്രതികള്‍ അറസ്റ്റില്‍

ഒഡീഷയില്‍ 21 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. ഒക്ടോബര്‍ 20ന് വൈകുന്നേരം യുവതി ഫത്തേഗര്‍ രാമക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോഴാണ് ബലാത്സംഗം ചെയ്യപ്പെട്ടത്.

നയാഗര്‍ ജില്ലയിലാണ് യുവതി ആക്രമിക്കപ്പെട്ടത്. യുവതിയുടെ പരാതിയില്‍ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും ഖണ്ഡപദ എസ്.ഡി.പി.ഒ ബിമല്‍ കുമാര്‍ ബാരിക് പറഞ്ഞു.

Also Read : 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പോക്സോ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

രാമക്ഷേത്രത്തില്‍ നിന്ന് മടങ്ങുന്നതിനിടയില്‍ ഒപ്പമുണ്ടായിരുന്ന പ്രതിശ്രുത വരനെയും യുവതിയെയും പിതാഖൈ വനത്തിന് സമീപത്ത് വെച്ച് ഒരു സംഘം ആളുകള്‍ തടയുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി യുവതിയെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു.

പിന്നാലെ ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും നിരവധി ആളുകള്‍ കാണുകയുമുണ്ടായി. ഇതിനെ തുടര്‍ന്ന് ഒക്ടോബര്‍ 24ന് പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Also Read : പാകിസ്ഥാനിൽ പൊലീസ് പിക്കറ്റിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News