ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം ; മൂന്നു പേര്‍ പിടിയിലെന്ന് സൂചന

കൊല്ലം ഓയൂരില്‍ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കുള്ള അച്ഛനും മകളുമടക്കം മൂന്നു പേരാണ് പിടിയിലായിരിക്കുന്നത്. ഇവരെ തമിഴ്‌നാട്ടിലെ തെങ്കാശി പുളിയറയില്‍ നിന്നാണ് പിടികൂടിയത്. രണ്ടു വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ALSO READ: വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പതിനൊന്നുകാരന് ദാരുണാന്ത്യം

ചാത്തന്നൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേരാണ് അറസ്റ്റിലായതെന്നാണ് വിവരം. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്. ഗോപകുമാറെന്നയാളും ബന്ധുക്കളുമാണ് ഇതെന്നാണ് വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കവും അതുമായി ബന്ധപ്പെട്ട പ്രതികാരവുമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.

ALSO READ: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം ; മൂന്നു പേര്‍ പിടിയിലെന്ന് സൂചന

കാറും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഗോപകുമാറിനാണ് സംഭവുമായി നേരിട്ട് ബന്ധമെന്നാണ് വിവരം. തെങ്കാശിയിലെ ഒരു ഹോട്ടലില്‍ നിന്നും ഇന്ന് ഉച്ചയോടെയാണ് പ്രതികള്‍ പിടിയിലായതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News